26.3 C
Kollam
Friday 16th October, 2026 | 08:10:59 PM
Home News Breaking News പിണറായി വിജയനെ ചൊല്ലി കോൺഗ്രസിൽ ആഭ്യന്തര കലഹം

പിണറായി വിജയനെ ചൊല്ലി കോൺഗ്രസിൽ ആഭ്യന്തര കലഹം

തിരുവനന്തപുരം. പിണറായി വിജയനെ ചൊല്ലി കോൺഗ്രസിൽ ആഭ്യന്തര കലഹം. കോടതിയിൽ പിണറായിയെ സംരക്ഷിക്കുന്ന നിലപാടെടുത്ത സർക്കാരിനെ വിമർശിച്ച് മാത്യു കുഴൽ നാടന് പിന്നാലെ ചാണ്ടി ഉമ്മനും രംഗത്തെത്തി. രാഷ്ട്രീയ വൈരാഗ്യം വേണ്ട, എന്നാൽ ചില സമയങ്ങളിൽ വേണ്ട രീതിയിൽ തീരുമാനങ്ങൾ എടുക്കണം എന്ന് ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. പാർട്ടി കോട്ടകളിലെ സ്വന്തക്കാർക്ക് പോലും വേണ്ടാത്ത മാസപ്പണക്കാരെ വെളുപ്പിക്കരുതെന്ന രൂക്ഷ വിമർശനം ഉയർത്തി വക്താവ് ജിന്റോ ജോണും രംഗത്ത് എത്തി. കാത്തിരുന്നു കാണാം എന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി

പിണറായി വിജയന് അനുകൂലമായി എ ജി കോടതിയിൽ സ്വീകരിച്ച നിലപാട് ശരിയല്ലെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നു പറഞ്ഞ മാത്യു കുഴൽനാടൻ എംഎൽഎക്ക്,അത് സർക്കാർ നിലപാടായിരുന്നു, അതായിരുന്നു ശരി എന്ന് മറുപടി നൽകി മുഖ്യമന്ത്രി രംഗത്തെത്തി. പിന്നാലെ രാത്രിയിൽ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ മാത്യു വീണ്ടും രൂക്ഷ വിമർശനമുന്നയിച്ചു. സോളാർ കേസിൽ ഉമ്മൻചാണ്ടിക്ക് LDF സർക്കാർ നൽകാത്ത നീതി എന്തിന് പിണറായി വിജയനും നൽകണമെന്ന് വൈകാരിക ചോദ്യം കൂടി മാത്യു ഉന്നയിച്ചു. എന്നാൽ മന്ത്രിമാരും എംഎൽഎമാരും അടക്കമുള്ളവർ മുഖ്യമന്ത്രിക്ക് പിന്തുണ നൽകി. പക്ഷേ മാത്യു കുടൽ നടൻ ഒറ്റയ്ക്കല്ലെന്നു തെളിയിക്കുകയാണ് പ്രതികരണങ്ങൾ. തന്റെ അച്ഛൻ എൽഡിഎഫ് സർക്കാരിന്റെ രാഷ്ട്രീയ വൈരാഗ്യത്തിന് ഇരയായ ആളാണ് ഈ സർക്കാർ അങ്ങനെ ചെയ്യില്ല. പക്ഷേ ചിലത് ആലോചിക്കണം. ചാണ്ടി നിലപാട് വ്യക്തമാക്കി

പിന്നാലെ കെപിസിസി വക്താവു കൂടിയായ ജിൻഡോ ജോൺ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് ഫെയ്സ് ബുക്ക് പോസ്റ്റിട്ടു. പിണറായിയുടെ പകയിൽ ആക്ഷേപിക്കപ്പെട്ട, വേട്ടയാടപ്പെട്ട മനുഷ്യരുടെ ഓർമ്മ പോലും പക്വത കുറവായി തോന്നിയോ മുതിർന്നവരെ നിങ്ങൾക്കെന്ന പരിഹാസം. സർക്കാർ എല്ലാവരുടേതും ആകണം എന്നാൽ പിണറായിയുടേതാണെന്ന് തോന്നുകയും അരുത്.

അതേസമയം മാസപ്പടി കേസിലെ വിജിലൻസ് അന്വേഷണം ഭാവിയിൽ യുഡിഎഫ് സർക്കാരിന് കുരുക്കാകുമെന്ന് വിലയിരുത്തൽ ഉണ്ട്. അതുകൊണ്ടാണ് രാഷ്ട്രീയ വൈരാഗ്യം കാണിക്കാൻ ഇല്ലെന്ന പൊതു നിലപാടിൽ FIR നെ എതിർത്തുള്ള സർക്കാരിന്റെ നയപരമായ നീക്കം. ശശിധരൻ കർത്തയുടെ ഡയറിയിൽ പേരില്ലാത്ത കെസി വേണുഗോപാലിനൊപ്പമുള്ളവർ, ലക്ഷ്യം വയ്ക്കുന്നത് ആ ഡയറിയിൽ പേരുള്ള മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കൂടിയാണ്

LEAVE A REPLY

Please enter your comment!
Please enter your name here