തിരുവനന്തപുരം. മാസപ്പടികേസില് പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടില് ഇഡി സമന്സ് പതിച്ചു. വെള്ളിയാഴ്ച ഹാജരാകണമെന്ന സമന്സ് ആണ് പതിച്ചത്.പിണറായി വീട്ടില് ഉണ്ടായിരുന്നില്ല. പിണറായി വിജയനെ ചോദ്യം ചെയ്യാന് വലിയ തയ്യാറെടചുപ്പുകളാണ് ഇഡി നടത്തുന്നത്. ഉന്നത് ഉദ്യോഗസ്ഥര് തന്നെ എത്തുമെന്നാണ് അറിവ്.
അതേസമയം സിഎംആര്എല് എക്സാലോജിക് ഇടപാടില് പിണറായി വിജയന്റെ ചോദ്യം ചെയ്യല് വൈകും. നിയമസഭ സമ്മേളനവും സുപ്രീംകോടതിയില് ഹര്ജി നല്കിയതടക്കം ഉന്നയിച്ച് ഇഡിയോട് പിണറായി വിജയന് സാവകാശം തേടുമെന്നാണ് വിവരം. ഹവാലയിടപാട് കേസില് മുന് മന്ത്രി മുഹമ്മദ് റിയാസിനും സുഹൃത്തുക്കള്ക്കും ഇഡി ഉടന് സമന്സയക്കും.
ഇഡിയുടെ അതിവേഗ നീക്കങ്ങളെ സമയമെടുത്ത് നേരിടാനാണ് പിണറായി വിജയന്റെ തീരുമാനം. വെള്ളിയാഴ്ച കൊച്ചി ഓഫിസില് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡിയുടെ സമന്സ്. ഇഡിയുടെ കത്തില് എഫ്ഐആര് രജിസ്റ്റര് ചെയ്ത് അന്വേഷണം വേണമെന്ന ഹൈക്കോടതി വിധികള്ക്കെതിരെ പിണറായി സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയായണ് ഇഡി സമന്സയച്ചത്. വെള്ളിയാഴ്ച പിണറായി ചോദ്യം ചെയ്യലിന് ഹാജരാകില്ല. സുപ്രീംകോടതിയുടെ തീരുമാനം കൂടി അറിഞ്ഞ ശേഷമാകും ഇഡി അന്വേഷണവുമായി സഹകരിക്കുന്നതിലുള്ള തീരുമാനം. നിലവില് നിയമസഭ സമ്മേളനത്തില് പങ്കെടുക്കേണ്ടതടക്കം ചൂണ്ടിക്കാട്ടി സാവകാശം തേടാനാണ് പിണറായി ക്യാംപിന്റെ നീക്കം. പ്രതിപക്ഷ നേതാവ് കൂടിയായതിനാല് സഭയില് സാന്നിധ്യം അനിവാര്യമാണെന്നും അതിന് മുന്നോടിയായി തയാറെടുപ്പുകള് നടത്തേണ്ടതുണ്ടെന്നും ഇഡിയെ ഇമെയിലിലൂടെ അറിയിക്കും. സാവകാശം തേടിയാല് ഒന്നോ രണ്ടോ തവണ ഇഡി ഇളവ് നല്കാറുണ്ട്.
ആദ്യഘട്ടത്തില് വീണയും ഇഡിയോട് സാവകാശം തേടിയിരുന്നു. പിണറായി വിജയന് വന്നാലും ഇല്ലെങ്കിലും ചോദ്യം ചെയ്യാനുള്ള ഒരുക്കങ്ങള് ഇഡി ഓഫിസില് തുടങ്ങികഴിഞ്ഞു. ഇതുവരെ ലഭിച്ച മൊഴികള് മറ്റ് വിവരങ്ങളുടെ അടിസ്ഥാനത്തില് പിണറായിക്കുള്ള ചോദ്യാവലി തയാറാക്കുകയാണ് ഉദ്യോഗസ്ഥര്. ശശിധരന് കര്ത്തയുമായുള്ള ബന്ധം, സിഎംആര്എല് വീണയുമായുണ്ടാക്കിയ കരാര്, പണം കൈമാറ്റം അടക്കമുള്ള കാര്യങ്ങളില് പിണറായി ഉത്തരം നല്കേണ്ടി വരും. മുഖ്യമന്ത്രിയൈന്ന നിലയില് നടത്തിയ ഇടപെടലുകള് സംബന്ധിച്ചും പിണറായിക്ക് നേരെ ചോദ്യങളുണ്ടാകും. കുടുംബത്തിന്റെ മറ്റ് സാമ്പത്തികയിടപാടുകള് സംബന്ധിച്ചുള്ള ചോദ്യങ്ങളും പിണറായിക്ക് നേരിടേണ്ടി വരും. വൈകാതെ മുഹമ്മദ് റിയാസിനും സമന്സയക്കാനുള്ള നീക്കത്തിലാണ് ഇഡി. റിയാസിന്റെ സുഹൃത്തുക്കളും അധികം വൈകാതെ ഇഡിയുടെ ചോദ്യമുനയിലെത്തും.

































