കൊച്ചി. വീണയുടെ വിദേശ സാമ്പത്തികയിടപാടുകൾ,വിദേശ അക്കൗണ്ടുകളുടെ വിവരങ്ങൾ ശേഖരിച്ച് ഇഡി. വീണയുടെയും റിയാസിന്റെ സുഹൃത്തുക്കളുടെ വിദേശ അക്കൗണ്ട് വിവരങ്ങൾ ഇഡിക്ക്. ഇഡി വിവരങ്ങൾ ശേഖരിച്ചത് അന്താരാഷ്ട്ര കൂട്ടായ്മയായ ‘എഗ്മോണ്ട് ഗ്രൂപ്പ്’ വഴി.സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ലോകമെമ്പാടുമുള്ള ഏജൻസികളുടെ കൂട്ടായ്മയാണ് ‘എഗ്മോണ്ട് ഗ്രൂപ്പ്’
ഇന്ത്യയുടെ ഫിനാൻഷ്യൽ ഇൻ്റലിജൻസ് യൂണിറ്റ് വിവരങ്ങൾ ശേഖരിച്ചു. അക്കൗണ്ടിലൂടെയുള്ള പണമൊഴുക്കിൻ്റെ വഴികൾ കണ്ടെത്തി ഇഡി. വിദേശ അക്കൗണ്ടുകൾ മരവിപ്പിക്കാൻ നീക്കം. വിദേശ അക്കൗണ്ട് വിവരങ്ങൾ വീണയുടെ റെഡ് ബുക്കിൽ
ഫൈജാസിന്റെ വിദേശ അക്കൗണ്ട് നമ്പറുകളും ബുക്കിൽ. LIV, RAK, Mashreq ബാങ്കുകളിൽ അക്കൗണ്ടുകൾ. അക്കൗണ്ടുകളിലൂടെ നടന്നത് കോടികളുടെ ഇടപാടുകൾ. നടന്നതിലേറെയും ഹവാലയിടപാടുകൾ. മറ്റ് വിദേശ അക്കൗണ്ടുകളുടെ വിവരങ്ങളും ശേഖരിച്ച് ഇഡി. കോടതി മുഖേനയും വിവരങ്ങൾ ആവശ്യപ്പെടും. ലെറ്റേഴ്സ് റൊഗേറ്ററി പുറപ്പെടുവിക്കാൻ നീക്കം
വിദേശ അക്കൗണ്ടുകളുടെ വിവരങ്ങൾ ഔദ്യോഗികമായി ആവശ്യപ്പെടുന്ന രീതിയാണിത്. കലൂർ പിഎംഎൽഎ കോടതി വഴി അപേക്ഷ നൽകാനാണ് നീക്കം.

































