28.1 C
Kollam
Friday 23rd October, 2026 | 02:26:31 PM
Home News Breaking News മാസപ്പടി,പിണറായി വിജയൻറെ അപ്പീൽ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും

മാസപ്പടി,പിണറായി വിജയൻറെ അപ്പീൽ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും

കൊച്ചി.CMRL – എക്സാലോജിക് കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻറെ അപ്പീൽ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ് കെ.നടരാജൻ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് തന്നെയാണ് അപ്പീൽ പരിഗണിക്കുക. സുപ്രീംകോടതി നിർദ്ദേശപ്രകാരമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിലേക്ക് കേസ് വീണ്ടും എത്തുന്നത്.

10 ദിവസത്തേക്ക് അന്വേഷണം സ്റ്റേ ചെയ്തുകൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്. അതിനിടയിൽ അപ്പീൽ, ഡിവിഷൻ ബെഞ്ച് പരിഗണിച്ച് തീരുമാനമെടുക്കണം. ഇതാണ് ഇന്ന് പ്രത്യേകമായി വിഷയം മറ്റൊരു ബെഞ്ചിൽ അഭിഭാഷകർ ഉന്നയിച്ചത്. അപ്പീൽ അനുമതി ലഭിച്ച സുപ്രീംകോടതി വിധി അഭിഭാഷകർ കോടതിയെ ധരിപ്പിച്ചു. സമയമുണ്ടല്ലോ എന്ന് ചൂണ്ടിക്കാട്ടിയ കോടതി വിഷയം തിങ്കളാഴ്ച നേരത്തെ പരിഗണിച്ച ബെഞ്ച് തന്നെ പരിഗണിക്കട്ടെ എന്ന് വ്യക്തമാക്കി. ഇതോടെ അപ്പീൽ അനുമതി നിഷേധിച്ച ബെഞ്ച് തന്നെ അപ്പീലിൽ വാദം കേൾക്കും. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അപ്പീൽ കേൾക്കണമെന്ന് സുപ്രീംകോടതിയും വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച ഹൈക്കോടതിയിൽ സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകർ പിണറായി വിജയൻ, വീണ ടി, മുഹമ്മദ് റിയാസ് എന്നിവർക്ക് വേണ്ടി ഹാജരാകും.

സിംഗിൾ ബെഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് ഉത്തരവിട്ടപ്പോൾ തങ്ങളുടെ ഭാഗം കേട്ടില്ലെന്നാണ് അപ്പീലിലെ പ്രധാന വാദങ്ങളിലൊന്ന്. അഴിമതി നിരോധന നിയമത്തിലെ വ്യവസ്ഥകൾ കേസിൽ ബാധകമല്ലെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്ത് ലഭിച്ചതുകൊണ്ടുമാത്രം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ നിർദേശിക്കാനാവില്ലെന്നും അപ്പീലിൽ ചൂണ്ടിക്കാട്ടുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്തേണ്ടതായിരുന്നുവെന്നും സിംഗിൾ ബെഞ്ച് ഉത്തരവിൽ നിയമപരമായ പിഴവുകളുണ്ടെന്നും അപ്പീലിൽ വാദിക്കുന്നു.

പരാതിക്കാരനായ കെ.എം. ഷാജഹാന്റെ ഹർജിയുടെ നിയമസാധുതയും അപ്പീലിൽ ചോദ്യം ചെയ്യുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here