26.7 C
Kollam
Thursday 15th October, 2026 | 06:00:21 AM
Home News Breaking News ജയിലിൽ കിടക്കണോ, ടോമിൻ ജെ. തച്ചങ്കരി നൽകിയ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും

ജയിലിൽ കിടക്കണോ, ടോമിൻ ജെ. തച്ചങ്കരി നൽകിയ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും

കൊച്ചി. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ നാല് വർഷം തടവിന് ശിക്ഷിച്ച വിജിലൻസ് കോടതി ഉത്തരവിനെതിരെ മുൻ ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരി നൽകിയ അപ്പീലിൽ ഹൈക്കോടതി ഇന്ന് വിധി പറയും.

അപ്പീൽ തീർപ്പാകുന്നതുവരെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. ഹർജി നിലനിൽക്കില്ലെന്നാണ് സർക്കാരിന്റെ വാദം. 2003 മുതൽ 2007 വരെ ഔദ്യോഗിക പദവിയിലിരിക്കെ വരുമാനത്തിൽ കവിഞ്ഞ സ്വത്ത് അഴിമതിയിലൂടെ സമ്പാദിച്ചെന്ന കേസിലാണ് കോട്ടയം വിജിലൻസ് കോടതി തച്ചങ്കരിക്ക് നാല് വർഷം തടവും 30.84 ലക്ഷം രൂപ പിഴയും വിധിച്ചത്. ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here