26.7 C
Kollam
Thursday 15th October, 2026 | 06:05:07 AM
Home News Kerala നെടുമ്പാശ്ശേരി വാഹനാപകട കേസ്, കസ്റ്റഡിയിൽ ലഭിച്ച പ്രതികളുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും

നെടുമ്പാശ്ശേരി വാഹനാപകട കേസ്, കസ്റ്റഡിയിൽ ലഭിച്ച പ്രതികളുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും

നെടുമ്പാശേരി.മൂന്നുപേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി വാഹനാപകട കേസിൽ കസ്റ്റഡിയിൽ ലഭിച്ച പ്രതികളുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. വിവിധ ബാറുകളിൽ ഉൾപ്പെടെ എത്തിച്ചു തെളിവെടുക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നത്. ഇന്ന് അഞ്ചുമണി വരെയാണ് നാലു പ്രതികളെയും അങ്കമാലി മജിസ്ട്രേറ്റ് കോടതി പോലീസിന്റെ കസ്റ്റഡിയിൽ വിട്ടത്. 

പ്രതികൾക്ക് മദ്യം നൽകിയ മൂന്നു ബാറുകളുടെ ലൈസൻസ് ഇന്നലെ എക്സൈസ് വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. 15 ദിവസത്തിനകം എന്തെങ്കിലും വിശദീകരണം ഉണ്ടെങ്കിൽ നൽകാനും ബാറുകൾക്ക് അവസരമുണ്ട്. ഒന്നാംപ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ കോടതി 16ന് പരിഗണിക്കാൻ മാറ്റി. ഇന്ന് പരിഗണിക്കേണ്ട ജാമ്യഅപേക്ഷ, പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ട സാഹചര്യത്തിലാണ് മറ്റൊരു ദിവസത്തേക്ക് മാറ്റിയത്

LEAVE A REPLY

Please enter your comment!
Please enter your name here