27.9 C
Kollam
Monday 19th October, 2026 | 09:06:57 AM
Home News Breaking News നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ ഒന്നാം പ്രതി സുഹൈൽ സജീവിന്റെ മാതാവിനെ അന്വേഷണ സംഘം ഇന്ന്...

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ ഒന്നാം പ്രതി സുഹൈൽ സജീവിന്റെ മാതാവിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും

കൊച്ചി.  നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ ഒന്നാം പ്രതി സുഹൈൽ സജീവിന്റെ മാതാവിനെ അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും.വാഹന ഉടമയായ നൂഹ സജീവിനോട്‌ ഇന്ന് ഹാജരാക്കാൻ പോലിസ് നോട്ടീസ് നൽകിയിട്ടുണ്ട്.കേസിൽ നൂഹ സജീവിന്റെ മൊഴി നിർണായകമാണ്.

മുഖ്യപ്രതി സുഹൈൽ സജീവിനെതിരെ കൂടുതൽ തെളിവ് ശേഖരിക്കാൻ പ്രതിയുടെ മാതാവിനെ ചോദ്യം ചെയ്യുന്നതിലൂടെ കഴിയുമെന്നാണ്
പോലീസിന്റെ പ്രതീക്ഷ.കേസിലെ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനുള്ള നീക്കങ്ങളും പോലിസ് ആരംഭിച്ചു.വാഹനത്തിന്റെ ഇവന്റ് ഡാറ്റാ റെക്കോർഡ് പരിശോധന ഫലം ലഭിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യൽ. EDR പരിശോധന ഫലവും ഇന്ന് ലഭിക്കുമെന്നാണ് പോലീസിന്റെ നിഗമനം.EDR ഫലത്തിൽ വാഹനത്തിന്റെ വേഗത സംബന്ധിച്ച് വിവരങ്ങൾ പോലീസിന് ലഭിക്കും.വാഹനം സംബന്ധിച്ച മറ്റ് വിവരങ്ങളും EDR ൽ ഉണ്ടാകും.EDR പ്രതിക്കെതിരായ ശാസ്ത്രീയ തെളിവാകും.

LEAVE A REPLY

Please enter your comment!
Please enter your name here