30.6 C
Kollam
Tuesday 13th October, 2026 | 12:34:16 PM
Home News Kerala മകനെ ഏറെ സ്നേഹിക്കുന്ന അമ്മ, 100കോടി വാർഷിക വരുമാനം; ഇഹയുടെ വളർച്ചയുടെ നെടും തൂൺ; വീട്ടമ്മയിൽ...

മകനെ ഏറെ സ്നേഹിക്കുന്ന അമ്മ, 100കോടി വാർഷിക വരുമാനം; ഇഹയുടെ വളർച്ചയുടെ നെടും തൂൺ; വീട്ടമ്മയിൽ നിന്നും തിരക്കുകളിലേക്ക്

nooha and son Suhail

നെടുമ്പാശേരിയിൽ മദ്യലഹരിയിൽ അമിത വേഗതയിൽ കാറോടിച്ച് മൂന്നുപേരെ കൊലപ്പെടുത്തിയ സുഹൈൽ സജീവ് (19) റിമാൻഡിൽ ആണിപ്പോൾ. സുഹൈലിനെതിരെ നെടുമ്പാശേരി പൊലീസ് ജാമ്യമില്ലാ വകുപ്പായ കുറ്റകരമായ നരഹത്യ ചുമത്തിയാണ് കേസെടുത്തത്. ശനിയാഴ്ച അർധരാത്രി ഉണ്ടായ അപകടത്തിൽ വയനാട് മടക്കിമല സ്വദേശിനി ദേവിക സന്തോഷ്, പാലക്കാട് മണാര്‍ക്കാട് സ്വദേശി ഗോപിക, കര്‍ണാടക സുള്യ സ്വദേശി ഇയാസ് എന്നിവരാണ് തൽക്ഷണം മരിച്ചത്. അപകടത്തിൻ്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ ഇവരും കുടുംബവും ആണ് ചർച്ച വിഷയം. മകന്റെ പതിനെട്ടാം പിറന്നാൾ ദിവസം മിനി കൂപ്പർ സമ്മാനം നൽകുന്ന വീഡിയോ നൂഹ പങ്കിട്ടിരുന്നു. രണ്ട് ആൺമക്കൾ ആണ് നൂഹക്ക്. വളരെ ചെറിയ പ്രായത്തിൽ വിവാഹം കഴിഞ്ഞതാണ് നൂഹയുടേത്. അതോടെ ആലപ്പുഴ കാരി ആയി. പിന്നീട് ഭർത്താവിന്റെ സഹായത്തോടെ ബിസിനസ് രംഗത്തേക്ക് നൂഹ എത്തി.

വിവാഹത്തോടെ ഒരു ബിസിനസ് ഫാമിലിയിൽ എത്തിപ്പെട്ട യുവതി. ആലപ്പുഴയിലേക്ക് പറിച്ചുനടപ്പെട്ട കൊച്ചിക്കാരിക്ക് ഷോപ്പിങ്ങിന് എറണാകുളത്തേക്ക് പോകേണ്ടിവന്നതോടെയാണ് സ്വന്തം സംരംഭം എന്ന ആശയം ഉയർന്നത്. പിന്നീട് ഫാഷൻ ഡിസൈനിങ് പഠിച്ചതോടെ ബോട്ടികിനും സ്റ്റിച്ചിങ്ങിനുമായി 4000 സ്ക്വയർഫീറ്റിൽ ഇഹ എന്ന പേരിൽ സ്വന്തം സ്ഥാപനം ആരംഭിച്ചു. ഒരിക്കൽ സാരി എടുക്കാനായി പോയ ഷോപ്പിൽനിന്നുമുണ്ടായ മോശം അനുഭവമാണ് സ്വന്തം ബ്രാൻഡിൽ സാരികൾ എന്ന തീരുമാനത്തിലേക്ക് എത്തിയത്. സാരികൾക്കായുള്ള വിഭാഗം ആരംഭിച്ചതോടൊപ്പം ഓൺലൈനിൽ വീഡിയോകൾ ചെയ്തത് വഴിത്തിരിവായി. ഓൺലൈനിൽ വില്പന ആരംഭിച്ചതിന് ശേഷം തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല എന്ന് ഈ സംരംഭക പറയുന്നു. മിഡിലീസ്റ്റിൽനിന്നും കൂടുതൽ എൻക്വയറികൾ വന്നുതുടങ്ങിയതോടെ ദുബായിൽ സ്റ്റോർ ആരംഭിച്ചു. ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകുക എന്ന താല്പര്യത്തോടെ 2022 ഒക്ടോബറിൽ ആലപ്പുഴയിൽ 35,000 സ്ക്വയർഫീറ്റിൽ പുതിയ ഷോപ്പ് ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here