കോഴിക്കോട്. വഖഫ് ബോർഡ് നിയമനത്തിലെ അവഗണനയ്ക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ സമസ്ത എപി വിഭാഗം
.ഈ മാസം 22ന് വിവിധ കളക്ടറേറ്റുകളിലേക്ക് നിശ്ചയിച്ച മാർച്ചുമായി മുന്നോട്ടുപോകാൻ തീരുമാനം.പ്രതിഷേധത്തിൽ ജനപങ്കാളിത്തം ഉറപ്പാക്കാൻ കീഴ്ഘടകങ്ങൾക്ക് മുസ്ലിം ജമാഅത്തിന്റെ നിർദേശം
.ഇത്തരം അവഗണന ആവർത്തിക്കാതിരിക്കുകയാണ് ലക്ഷ്യം.വഖഫ് ബോർഡിൽ പരിഗണന ലഭിക്കാത്തവർക്ക് മറ്റ് ബോർഡുകളിൽ പരിഗണന നൽകുമെന്ന് മന്ത്രി എൻ. ഷംസുദ്ദീനും പാണക്കാട് സാദിഖലി തങ്ങളും ഇന്നലെ വ്യക്തമാക്കിയിരുന്നു
.എന്നാൽ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സമസ്ത എപി വിഭാഗം
































