കാന്തപുരത്തിന്റെ പ്രസ്താവനയിൽ ഏറ്റുമുട്ടി മുഖ്യമന്ത്രിയും എപി സമസ്തയും. ഇസ്ലാമിനെ പോലും തെറ്റായി വ്യാഖ്യാനിക്കുന്നതാണ് കാന്തപുരത്തിന്റെ നിലപാടെന്ന് മുഖ്യമന്ത്രി. സ്ത്രീകൾ എല്ലാ രംഗത്തും ഉയർന്നുവരണമെന്നാണ് സർക്കാർ നിലപാടെന്നും വിഡി സതീശൻ. മുഖ്യമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളമെന്ന് എപി വിഭാഗത്തിന്റെ വിമർശനം. പ്രസ്താവന പിൻവലിച്ച് മുഖ്യമന്ത്രി മാപ്പ് പറയണമെന്നും കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു.
കാന്തപുരത്തെ പിന്തുണച്ചും മുഖ്യമന്ത്രിക്ക് പരോക്ഷ മറുപടിയുമായും സമസ്ത EK വിഭാഗവും രംഗത്തെത്തി.
കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയെ പൂർണ്ണമായും തള്ളിയാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്. സ്ത്രീകൾ എല്ലാ രംഗത്തും ഉയർന്നുവരണമെന്നതാണ് സർക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി.
വിഷയത്തിൽ കാന്തപുരത്തോട് വ്യക്തിപരമായും രാഷ്ട്രീയമായും വിയോജിപ്പുണ്ടെന്നും
19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങൾ ഇപ്പോൾ പറയുന്നത് അംഗീകരിക്കാനാകില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.
എന്നാൽ മുഖ്യമന്ത്രിയുടെ പരാമർശത്തിന് എതിരേ രൂക്ഷ പ്രതികരണവുമായി എപി സമസ്ത രംഗത്തെത്തി. കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്നായിരുന്നു പ്രതികരണം. ഇസ്ലാമിക ചരിത്രത്തെ തെറ്റായി മനസ്സിലാക്കി പരസ്യമായി വിളിച്ചു പറയുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് യോജിച്ചതല്ലെന്നും പത്രക്കുറിപ്പിൽ വിമർശനമുണ്ട്.
വായനാപ്രിയനെന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി ഇസ്ലാമിക ചരിത്രത്തെ ശരിയായ രീതിയിൽ പഠിക്കാൻ തയ്യാറാകണമെന്നും കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു. പരാമർശങ്ങൾ പിൻവലിച്ച് മുസ്ലിം സമുദായത്തോട് മുഖ്യമന്ത്രി മാപ്പ് പറയണമെന്നാണ് മുസ്‌ലീം ജമാഅത്തിന്റെ ആവശ്യം. ഇതിനിടെ
മുഖ്യമന്ത്രിയെ പരോക്ഷമായി വിമർശിച്ചും കാന്തപുരത്തെ പിന്തുണച്ചും സമസ്ത EK വിഭാഗവും രംഗത്തെത്തി. മതവിധികൾക്കെതിരായ അനാവശ്യ ഇടപെടലുകൾ ഏത് ഉന്നതസ്ഥാനത്ത് നിന്ന് ഉണ്ടായാലും വിശ്വാസികൾ തള്ളിക്കളയുമെന്നായിരുന്നു സുന്നി മഹല്ല് ഫെഡറേഷന്റെ പ്രതികരണം. അതേസമയം, ലീഗിന്റെ നിലപാടിനോട് പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായിട്ടില്ല
സിപിഎമ്മിലെ വലിയൊരു വിഭാഗവും മാധ്യമങ്ങളും പുരോഗമനവാദികളായ നിരവധി പ്രമുഖരും നില്‍ക്കുന്ന സ്ത്രീപക്ഷ ചേരിയുടെ മുന്‍ നിരയിലേക്ക് മുഖ്യമന്ത്രി വിഡി സതീശന്‍ കടന്നുവന്നത് വലിയ ഒച്ചപ്പാടാണ് സൃഷ്ടിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പ്രസ്താവന പച്ചക്കള്ളമെന്ന വിശേഷണം ചേര്‍ത്തതുവഴി അത് വന്നത് ഇടതു സിപിഎം ചേരിയില്‍നിന്നാണെന്ന അഭ്യൂഹം പരക്കുന്നുണ്ട്. വിഡി സതീശനെ കള്ളം പറയുന്ന ആളെന്ന് അധിക്ഷേപിച്ചുവരുന്നത് സിപിഎം ചേരിയാണ്. അതിന് ഉദാഹരണമായി വയ്ക്കാവുന്ന ഒരു സംഭവമായി കാന്തപുരം വിമര്‍ശനവും മാറ്റി എടുക്കാന്‍ വലിയ ശ്രമം പിന്നാമ്പുറത്തു നടക്കുകയാണ്. എന്നാല്‍ സിപിഎമ്മില്‍ പിണറായി വിജയന്‍ പറയാത്തത് സതീശന്‍ പറഞ്ഞു എന്നത് ആ ചേരിയിലെ പുരോഗമനവാദികളെ കുഴപ്പിച്ചിരിക്കയാണ്.
സമുദായശക്തി കൈവെള്ളയിട്ട് അമ്മാനമാടുന്ന വെള്ളാപ്പള്ളിയോടും സുകുമാരന്‍നായരോടും സ്വീകരിച്ച അതേ വെല്ലുവിളി മനോഭാവമാണ് കിട്ടിയ അവസരങ്ങളിലെല്ലാം തങ്ങളെ രാഷ്ട്രീയമായി ബുദ്ധിമുട്ടിച്ച കാന്തപുരത്തിനോട് വിഡി സതീശന്‍ കാട്ടിയതെന്നതിനാല്‍ മുഖ്യമന്ത്രിയുടെ ശക്തമായ നിലപാടിന് വലിയ രാഷ്ട്രീയമാനം കൂടിയാണ് കൈവന്നിരിക്കുന്നത്.
































