25.4 C
Kollam
Sunday 18th October, 2026 | 04:38:21 AM
Home News Breaking News മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസ്; ചേന്തി അനിലിന് ജാമ്യം

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസ്; ചേന്തി അനിലിന് ജാമ്യം

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയില്‍ തടഞ്ഞതുമായി ബന്ധപ്പെട്ട കേസില്‍ ഡിസിസി മുന്‍ അംഗം ചേന്തി അനിലിന് ജാമ്യം. ഗൂഢാലോചനക്കുറ്റം ഉൾപ്പെട്ടെ ഭാരതീയ ന്യായ സംഹിതയിലെ 61 (2) വകുപ്പാണ് അനിലിനെതിരെ ചുമത്തിയിരുന്നത്.

മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞതിന് പിന്നില്‍ ആസൂത്രിത നീക്കമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നു അനിലിന്റെ മൊബൈല്‍ ഫോണ്‍ അടക്കം പരിശോധിച്ച ശേഷമാണ് ഗൂഢാലോചനക്കുറ്റം ചുമത്തിയത്.