28.5 C
Kollam
Tuesday 24th November, 2026 | 08:50:13 PM
Home News Breaking News മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര വീണ്ടും വിമര്‍ശനവുമായി സിപിഎം

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര വീണ്ടും വിമര്‍ശനവുമായി സിപിഎം

Advertisement

തിരുവനന്തപുരം. മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനയാത്ര വീണ്ടും. മുഖ്യമന്ത്രി ആന്ധ്രയിലെ പുട്ടപർത്തിയിലേക്ക് പോയതും വന്നതും ചാർട്ടേഡ് വിമാനത്തിൽ. ദുബായിലെ മൾട്ടി നാഷണൽ ഷിപ്പിങ് കമ്പനിയായ ട്രാന്‍സ് വേള്‍ഡിന്റെ ആഢംബര വിമാനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര

സത്യസായിബാബയുടെ ജന്മവാർഷിക ആഘോഷങ്ങൾക്കാണ് പുട്ടപർത്തിയിൽ എത്തിയത്. താൻ ഇനിയും സ്പോൺസേർഡ് വിമാനയാത്ര ചെയ്യുമെന്ന് മുഖ്യമന്ത്രി നിലപാടെടുത്തിരുന്നു

വിമാനയാത്രയെ വിമര്‍ശിച്ച് സിപിഎം രംഗത്തെത്തി. മുഖ്യമന്ത്രി പ്രവർത്തിക്കുന്നത് കേട്ടുകേൾവിയില്ലാത്ത രീതിയിൽ

മുഖ്യമന്ത്രി എവിടെ പോകുന്നു എങ്ങനെ പോകുന്നു എന്നത് സംബന്ധിച്ച സുതാര്യത ഉണ്ടാകണമെന്ന് പി രാജീവ് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് മംഗലാപുരത്തേക്ക് നടത്തിയ യാത്ര ദുരൂഹമാണ്

ആരാണ് യാത്ര സ്പോൺസർ ചെയ്തത്. ഓരോ കമ്പനികൾ പ്രത്യേകമായുള്ള വിമാനങ്ങൾ ഏർപ്പാട് ചെയ്യുന്നു. അതാരാണെന്ന് മുഖ്യമന്ത്രി പറയാതെ ജനങ്ങളെ വെല്ലുവിളിക്കുന്നു. ആരുടെയെങ്കിലും സ്പോൺസർഷിപ്പിൽ അല്ല ഒരു സർക്കാർ പ്രവർത്തിക്കേണ്ടത്

വൻകിട പദ്ധതികൾ പ്രഖ്യാപിച്ചതിനുശേഷം ഉള്ള യാത്ര നിഗൂഢമാണ്. ജനങ്ങളുടെ മുൻപിൽ വസ്തുതകൾ വ്യക്തമാക്കാൻ മുഖ്യമന്ത്രി തയ്യാറാക്കണം. സായി ട്രസ്റ്റ് ആണ് യാത്ര യാത്ര സ്പോൺസർ ചെയ്തത് എങ്കിലും മുഖ്യമന്ത്രി സ്വീകരിക്കരുത്.സർക്കാർ ചിലവിൽ മുഖ്യമന്ത്രി യാത്ര ചെയ്യണം

LEAVE A REPLY

Please enter your comment!
Please enter your name here