28.5 C
Kollam
Tuesday 24th November, 2026 | 08:37:16 PM
Home News Breaking News ഷാഫി പറമ്പില്‍ എംപി എ ഗ്രൂപ്പാണെന്ന് പറഞ്ഞാല്‍ അത് എട്ടാമത്തെ അത്ഭുതം, രാജ്മോഹന്‍ ഉണ്ണിത്താന്‍

ഷാഫി പറമ്പില്‍ എംപി എ ഗ്രൂപ്പാണെന്ന് പറഞ്ഞാല്‍ അത് എട്ടാമത്തെ അത്ഭുതം, രാജ്മോഹന്‍ ഉണ്ണിത്താന്‍

Advertisement

കാസര്‍കോട്. ഷാഫി പറമ്പില്‍ എംപി എ ഗ്രൂപ്പാണെന്ന് പറഞ്ഞാല്‍ അത് എട്ടാമത്തെ അത്ഭുതമാണെന്ന് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍. തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുന്നത് ഷാഫി പറമ്പിലിന് വേണ്ടി അടൂരുകാരനായ ശിഷ്യനാണ്. ഇതുകണ്ട് മറ്റ് എല്ലാ നേതാക്കളും ആസ്വദിക്കുകയാണ്. ഈ ആസ്വാദനം അധികനാള്‍ നീളില്ല. തനിക്കെതിരായ സൈബര്‍ ആക്രമണം അവസാനിപ്പിക്കുന്നതാണ് നല്ലത്. അല്ലെങ്കില്‍ വിനാശകാലേ വിപരീത ബുദ്ധിയെന്നെ പറയാനുള്ളൂ. ഇപ്പോള്‍ രണ്ട് ക്ലൂ മാത്രം പറയാം. പനമ്പിള്ളി നഗറിലെ ഒരു നേതാവ് കാലുപിടിച്ച് അപേക്ഷിച്ചത്, രണ്ടാമത്തെ ക്ലൂ 2020. അത് ഒരു വണ്ടിനമ്പറാണെന്നും അത് വിശദമായി പിന്നീട് വെളിപ്പെടുത്തുമെന്നും രാജ്മോഹന്‍ പറഞ്ഞു.

സോളാര്‍ കേസ് വന്നപ്പോള്‍ പ്രതിച്ഛായഭയം ഓര്‍ത്ത് ഉമ്മന്‍ ചാണ്ടിയെ കൈവിട്ട് ഓടിയൊളിച്ചവരാണ് ഇപ്പോഴത്തെ ഉമ്മന്‍ചാണ്ടി ശിഷ്യന്‍മാര്‍. ഉമ്മന്‍ചാണ്ടി മരിച്ച് രണ്ടുവര്‍ഷം കഴിഞ്ഞപ്പോഴാണ് ഉമ്മന്‍ചാണ്ടിയുമായി കുടപിടിച്ചുനില്‍ക്കുന്ന ചിത്രം വന്നത്. ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി പറഞ്ഞാല്‍ തന്റെ ഭാവി അപകടത്തിലാകുമോ എന്നുകണ്ടുകൊണ്ട് പ്രതിച്ഛായ വാദികള്‍ തലയില്‍ മുണ്ടിട്ട് ഓടിയൊളിച്ചു. അന്ന് ഉമ്മന്‍ ചാണ്ടിയെ രക്ഷിക്കാന്‍ എന്നോടൊപ്പമുണ്ടായിരുന്നത് സിദ്ദിഖ് മാത്രമാണ്. സോളാര്‍ കേസില്‍ ആരോപണവിധേയരായ കെസി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എപി അനില്‍ കുമാര്‍ എന്നിവരെ രക്ഷിക്കാനാണ് ഞാന്‍ ശമം നടത്തിയത്. ഉമ്മന്‍ചാണ്ടിയുടെ ഒരു ഔദാര്യവും പറ്റാത്ത ആളാണ് താന്‍. തനിക്ക് ഉമ്മന്‍ചാണ്ടിയോട് ഒരു കടപ്പാടും ഇല്ലെന്നും ഉണ്ണിത്താന്‍ പറഞ്ഞു

‘എനിക്കെതിരായ സൈബര്‍ ആക്രമണം ആസൂത്രിതമാണ്. ഇതെല്ലാം ഓര്‍ഗാനിക്ക് അല്ല ഓര്‍ഗനൈസ്ഡ് ആണ്. കുറെ പെട്ടിത്താങ്ങികളാണ് ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്. ഞാന്‍ ഷാഫി പറമ്പിലിനെ അപമാനിക്കുകയോ അപകീര്‍ത്തിപ്പെടുത്തകയോ ചെയ്തിട്ടില്ല. അദ്ദേഹത്തിന്റെ വ്യക്തിപരമായ ഒരുകാര്യത്തിലേക്കും കടന്നുപോയിട്ടില്ല. ഷാഫി ഇപ്പോള്‍ എ ഗ്രൂപ്പില്‍ അല്ലെന്നാണ് പറഞ്ഞത്. കെസി ജോസഫ് കറകളഞ്ഞ എ ഗ്രൂപ്പുകാരനാണ്. ബെന്നിയും അതുതന്നെ. ഷാഫി പറമ്പില്‍ എ ഗ്രൂപ്പാണെന്ന് പറഞ്ഞാല്‍ അത് എട്ടാമത്തെ അത്ഭുതമാണെന്നേ ഞാന്‍ പറയൂ. അത് ഞാന്‍ അംഗികരിക്കില്ല. എ ഗ്രൂപ്പ് ഉണ്ടായത് ഉമ്മന്‍ ചാണ്ടിയില്‍ നിന്നാണ്. സോളാര്‍ കേസില്‍ ചാനലായ ചാനലിലെല്ലാം വാര്‍ത്തകള്‍ വന്നപ്പോള്‍ ഉമ്മന്‍ ചാണ്ടിയെ പ്രൊട്ടക്റ്റ് ചെയ്ത ആളാണ് ഞാന്‍. പ്രതിപക്ഷം മുഖ്യമന്ത്രിയായ ഉമ്മന്‍ ചാണ്ടിയെ വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ ഈ ഉമ്മന്‍ചാണ്ടി പ്രേമികളെ ആരെയും ഞാന്‍ അവിടെ കണ്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here