29.5 C
Kollam
Tuesday 24th November, 2026 | 11:40:39 AM
Home News Breaking News ‘തുറന്ന് പറഞ്ഞാൽ ആശാനും ശിഷ്യനും കുടുങ്ങും’,അക്രമണം തുടർന്നാൽ പലതും പറയുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ; കോൺഗ്രസ് സൈബർ...

‘തുറന്ന് പറഞ്ഞാൽ ആശാനും ശിഷ്യനും കുടുങ്ങും’,അക്രമണം തുടർന്നാൽ പലതും പറയുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ; കോൺഗ്രസ് സൈബർ പോര് പൊട്ടിത്തെറിയിലേക്ക്

Advertisement

കാസർകോട്:സൈബർ ആക്രമണം തുടർന്നാൽ പല സത്യങ്ങളും തുറന്നു പറയേണ്ടി വരുമെന്ന് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ മുന്നറിയിപ്പ് നൽകി. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിലിനും രാഹുൽ മാങ്കൂട്ടത്തിലിനുമെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.

തനിക്കും തന്റെ മകനുമെതിരെ ആസൂത്രിതമായ സൈബർ ആക്രമണം നടക്കുന്നുണ്ടെന്ന് ഉണ്ണിത്താൻ ആരോപിച്ചു.

‘ആശാന് വേണ്ടി ശിഷ്യൻ’ കളത്തിലിറങ്ങിയിരിക്കുകയാണെന്നും, തനിക്കെതിരെയുള്ള സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ രാഹുൽ മാങ്കൂട്ടത്തിലാണെന്നും ഉണ്ണിത്താൻ പറഞ്ഞു.

സൈബർ ആക്രമണം നിർത്താൻ ഷാഫി പറമ്പിലിനോട് പറയണമെന്നും, ആക്രമണം ശരിയല്ലെന്ന് ആരെങ്കിലും അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടോ എന്നും ഉണ്ണിത്താൻ ചോദിച്ചു.

താൻ ഡയറിയിൽ എല്ലാം കുറിച്ചുവെച്ചിട്ടുണ്ടെന്നും, സൈബർ ആക്രമണം നിർത്തിയില്ലെങ്കിൽ അത് തുറക്കുമെന്നും അപ്പോൾ ‘ആശാനും ശിഷ്യനും’ കുടുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. പലതും പുറത്തുപറഞ്ഞാൽ ചിലരുടെ ‘മാന്യതയുടെ മുഖംമൂടി’ അഴിഞ്ഞുവീഴുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് തർക്കങ്ങളുടെയും കാസർകോട് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് രാജ്മോഹൻ ഉണ്ണിത്താന്റെ ഈ പ്രതികരണം ഉണ്ടായിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here