27.7 C
Kollam
Monday 5th October, 2026 | 08:55:25 PM
Home News Breaking News അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെയുണ്ടായ സൈബറാക്രമണത്തിൽ പരാതി നൽകി ജെബി മേത്തർ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെയുണ്ടായ സൈബറാക്രമണത്തിൽ പരാതി നൽകി ജെബി മേത്തർ

തിരുവനന്തപുരം.യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെയുണ്ടായ സൈബറാക്രമണത്തിൽ പരാതി നൽകി ജെബി മേത്തർ എംപി. ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കുമാണ് പരാതി നൽകിയത്. സംഘടിത സൈബർ ആക്രമണത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും, നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും ജെബി മേത്തർ വ്യക്തമാക്കി.


മുഖ്യമന്ത്രിക്കെതിരെ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയ വിമർശനത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ജെബി മേത്തർ രംഗത്തെത്തിയത്.
ഇതിന് പിന്നാലെ കോൺഗ്രസ് അനുകൂല സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്ന് ഉൾപ്പെടെ കടുത്ത സൈബർ ആക്രമണമാണ് ജെബി മേത്തർ നേരിടേണ്ടി വന്നത്. മൂന്ന് ദിവസമായി തുടരുന്ന സംഘടിത ആക്രമണത്തിലാണ് ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്.
ആക്രമണത്തിന് പിന്നിൽ ആരാണെന്നും ആരാണ് ആസൂത്രണം ചെയ്തതെന്നും പൊലീസ് കണ്ടെത്തണമെന്നാണ് ജെബി മേത്തറിന്റെ ആവശ്യം. സംഭവത്തിന് പിന്നിൽ മുഖ്യമന്ത്രിക്ക് പങ്കുള്ളതായി കരുതുന്നില്ലെന്നും ജെബി മേത്തർ.
ബൈറ്റ്

കെ.സി. വേണുഗോപാലിനെതിരായ സൈബർ ആക്രമണത്തിന് പിന്നാലെ, ഇപ്പോൾ സ്വന്തം പാർട്ടിയിലെ അണികളിൽ നിന്നുതന്നെ ജെബി മേത്തറിനും സൈബർ ആക്രമണം നേരിടേണ്ടി വരികയാണ്.
അടൂർ പ്രകാശിനെ പിന്തുണച്ചതിൽ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് ജെബി മേത്തർ. ഇതോടെ കോൺഗ്രസിലെ ആഭ്യന്തര തർക്കം തുടരുമെന്ന് ഉറപ്പായി.

LEAVE A REPLY

Please enter your comment!
Please enter your name here