29.1 C
Kollam
Friday 2nd October, 2026 | 03:34:45 PM
Home News Breaking News കോണ്‍ഗ്രസിന്‍റെ പതിവ് വഴിയിട്ട് അലക്കല്‍ അനുവദിക്കില്ല, ലീഗ് സതീശനൊപ്പം,അടൂര്‍പ്രകാശിനെ തള്ളി

കോണ്‍ഗ്രസിന്‍റെ പതിവ് വഴിയിട്ട് അലക്കല്‍ അനുവദിക്കില്ല, ലീഗ് സതീശനൊപ്പം,അടൂര്‍പ്രകാശിനെ തള്ളി

Advertisement

തിരുവനന്തപുരം. അടൂർ പ്രകാശിനെ തള്ളി മുസ്ലിം ലീഗ്.വിവാദത്തിൽ മുഖ്യമന്ത്രിക്ക് പിന്തുണയുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി.കെ.കുഞ്ഞാലികുട്ടിയും തന്നെ രംഗത്തെത്തി.
യുഡിഎഫിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും എല്ലാ തീരുമാനങ്ങളും ഉഭയകക്ഷി ചർച്ചകളിലൂടെയാണ് എടുക്കുന്നതെന്നും ലീഗ് നേതാക്കൾ വ്യക്തമാക്കി.

യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് മുഖ്യമന്ത്രിക്ക് നേരെ ഉന്നയിച്ച ആരോപണങ്ങൾ തള്ളുക മാത്രമല്ല പാർട്ടിയുടെ ഉറച്ച പിന്തുണ വി.ഡി.സതീശനാണെന്ന് ഒരിക്കൽക്കൂടി വ്യക്തമാക്കുകയായിരുന്നു മുസ്ലീം ലീഗ്.ലീഗിന് കിട്ടിയ ആറാം ക്യാമ്പിനറ്റ് പദവിയിൽ ഉണ്ടായ വിവാദങ്ങളിലെ അനിഷ്ട്ടവും ലീഗ് നേതാക്കളുടെ പ്രതികരണത്തിൽ വ്യക്തം.
എം.കെ.മുനീറിന്റെ നിയമനം അടക്കമുള്ള കാര്യങ്ങൾ ചർച്ചകളിലൂടെയാണ് തീരുമാനിച്ചതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. യു.ഡി.എഫിൻ്റെ കെട്ടുറപ്പിന് ഒരു കോട്ടവും ഇല്ലെന്നും പാണക്കാട് തങ്ങൾ പറഞ്ഞു.

തെരെഞ്ഞെടുപ്പ് കമ്മീഷൻ വിഷയം ഗൗരവമായി ചർച്ച നടക്കുന്നതിനിടയിലാണ് ഈ വിവാദം ഉണ്ടായത്. അതിനിടയിൽ ഇത് ഉണ്ടാവാൻ പാടില്ലായിരുന്നുവെന്ന് പി. കെ.കുഞ്ഞാലികുട്ടിയും പറഞ്ഞു

മുഖ്യമന്ത്രി സ്ഥാനത്തിനായി നടന്ന ബലാബലത്തിൽ വി.ഡി സതീശനൊപ്പം ശക്തമായി നിന്നത് മുസ്ലീം ലീഗാണ്. ഈ സർക്കാരിൻ്റെ എല്ലാ പ്രതിസന്ധി ഘട്ടത്തിലും മുസ്ലീം ലീഗ് നേതൃത്വം വി.ഡി.സതീശനൊപ്പം നിന്നു. അതിൻ്റെ കൂടി ഫലമാണ് യു.ഡി.എഫിൽ കാര്യമായ ചർച്ചപോലും ഇല്ലാതെ മുസ്ലീം ലീഗിന് ആറാമത്തെ ക്യാമ്പിനറ്റ് പദവി നൽകിയതെന്നാണ് സതീശൻ വിരുദ്ധരുടെ ആരോപണം.പ്രതിപക്ഷത്തിൽ നിന്നു പോലും കാര്യമായ പരാതി ഉയരാത്ത വിഷയത്തിൽ കോൺഗ്രസിലെ ഒരു വിഭാഗം വിവാദമുണ്ടാക്കുന്നതിൽ മുസ്ലീം ലീഗിന് കടുത്ത പ്രതിഷേധമുണ്ട്.പ്രത്യേകിച്ച് യു.ഡി.എഫ് കൺവീനർ തന്നെ വിഷയം വഷളാക്കിയതിൽ.ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ മുസ്ലീം ലീഗിൻ്റെ അഞ്ചാം മന്ത്രി സ്ഥാനം ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ തെരുവിലിട്ട് അലക്കിയതുപോലെ ഇനി അനുവദിക്കില്ലെന്നാണ് ലീഗ് നേതാക്കളുടെ നിലപാട്‌.അതിൻ്റെ ഭാഗം കൂടിയാണ് വിമർശനത്തിൻ്റെ തുടക്കത്തിൽ തന്നെ അടൂർ പ്രകാശിനെ തള്ളിയും മുഖ്യമന്ത്രിക്ക് ശക്തമായ പിന്തുണ നൽകിയും പാണക്കാട് തങ്ങളും പി.കെ.കുഞ്ഞാലിക്കുട്ടിയും തന്നെ നേരിട്ട് എത്തി നിലപാട് വ്യക്തമാക്കിയത്‌.

LEAVE A REPLY

Please enter your comment!
Please enter your name here