29.8 C
Kollam
Wednesday 18th November, 2026 | 02:32:48 PM
Home News Local ജില്ലാ സ്‌കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു

ജില്ലാ സ്‌കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു

Advertisement

നവംബർ 30 മുതൽ ഡിസംബർ 4 വരെ കൊല്ലത്തു വച്ചു നടക്കുന്ന റവന്യു ജില്ലാ സ്‌കൂൾകലോത്സവത്തിൻ്റെ ലോഗോ കൊല്ലം മേയർ എ.കെ.ഹഫീസ് പ്രകാശനം ചെയ്തു. അറുപതിലധികം സൃഷ്ടികളിൽ നിന്നാണ് ലോഗോതെരഞ്ഞെടുക്കുന്നത്.

ജില്ലയുടെ ചരിത്രവും കലാപാരമ്പര്യവും സംസ്‌കാരവും സൂചിപ്പിക്കുന്ന ക്ലോക്ക് ടവറും തീരദേശത്തിൻ്റെ സൂചനയായി വിളക്കുമാടവും വളളവും സംഗീതത്തിനെ പ്രതിനിധാനം ചെയ്യുന്ന വാദ്യോപകരണങ്ങളും സർഗ്ഗാത്മകതയുടെ പ്രതീകമായി പാലറ്റും ബ്രഷുംകലാപാരമ്പര്യത്തിൻ്റെ ഭാഗമായി കഥകളിയും നർത്തകിയും നാടക കലയുടെ സൂചനയായി മുഖാവരണവും സംഗീത ചിഹ്നവും ലോഗോയിൽ ഉൾക്കൊളളിച്ചിട്ടുണ്ട്.
മണലിൽ എം.ജി.എൽ പി.എസ്.അധ്യാപകനായഎസ്.എച്ച്.ഗണേഷ്‌കുമാറാണ് ലോഗോ രൂപ കൽപ്പന ചെയ്തത്.

ജില്ലാ വിദ്യാഭ്യാസ ഓഫീസർ എസ് ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പബ്ലിസിറ്റി കമ്മിറ്റി ചെയർപേഴ്‌സണൽ രാധികാ സജി, കൺവീനർ സക്കറിയ മാത്യു, പി ടി ശ്രീകുമാർ, കോശി എബ്രഹാം, ഉബൈദ്, ആർ എസ് ശ്രീകുമാർ, എം.മധു, വിനോദ് കെ എസ്, ഉദയകുമാർ ബി എന്നിവർ പങ്കെടുത്തു.
94472 36592

LEAVE A REPLY

Please enter your comment!
Please enter your name here