29.1 C
Kollam
Friday 2nd October, 2026 | 03:21:49 PM
Home News Breaking News പതിനേഴ് വർഷം ഒരേ ഓഫീസിൽ ജോലി ചെയ്ത യൂണിയൻ നേതാവിന് ഒടുവിൽ സ്ഥലം മാറ്റം

പതിനേഴ് വർഷം ഒരേ ഓഫീസിൽ ജോലി ചെയ്ത യൂണിയൻ നേതാവിന് ഒടുവിൽ സ്ഥലം മാറ്റം

Advertisement

പത്തനംതിട്ട. പതിനേഴ് വർഷം ഒരേ ഓഫീസിൽ ജോലി ചെയ്ത യൂണിയൻ നേതാവിന് ഒടുവിൽ സ്ഥലം മാറ്റം. കേരള എൻ.ജി.ഒ യൂണിയൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റും കോന്നി വനം ഡിവിഷനിലെ ക്ലർക്കുമായ ബിനു കുമാർ ജി യെ ആണ് കൊല്ലം സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സ്ഥലം മാറ്റിയത്. സ്ഥലം മാറ്റത്തിനെതിരെ നേതാവ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചിരുന്നു

2006 ജൂണിൽ ഓഫീസ് അറ്റൻഡറായി ജോലിയിൽ പ്രവേശിച്ച ബിനുകുമാർ 2007 ലാണ് കോന്നിഫോറസ്റ്റ് ഡിവിഷനിൽ സ്ഥലം മാറി എത്തിയത്. തസ്തിക മാറ്റം വഴി ക്ലർക്കായി. തുടർന്നങ്ങോട്ട് ഒരേ ഓഫീസിൽ ജോലി ചെയ്തത് 17 വർഷം മൂന്നു മാസം 8 ദിവസം. 2024 മെയ് മുതൽ സെപ്റ്റംബർ വരെ 5 മാസം വടശ്ശേരിക്കരയിൽ ജോലി ചെയ്തു. വീണ്ടും കോന്നിയിൽ തിരിച്ചെത്തി.സർക്കാർ മാറി വന്നതോടെ യൂണിയൻ നേതാവിനെ റാന്നി ഫോറസ്റ്റ് ഡിവിഷന് കീഴിലെ വടശ്ശേരിക്കരയിലേക്ക് സ്ഥലംമാറ്റിയങ്കിലും ബിനു
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു.

യൂണിയൻ നേതാവായതിനാൽ പ്രതികാര നടപടി എന്നായിരുന്നു വാദം. പരിശോധിച്ച് നടപടുക്കാൻ സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററെ ട്രിബ്യൂണൽ.ചുമതലപ്പെടുത്തി. അന്വേഷണത്തിൽ ബിനുവിന്റെ സ്ഥലം മാറ്റത്തിൽ അപാകത ഇല്ലെന്ന് കണ്ടെത്തി. തുടർന്ന് സ്ഥലംമാറ്റ നടപടി ശരിവെച്ച് കൊല്ലം സതേൺ സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ. കാർത്തികേയൻ ഐ.എഫ്.എസ് ഉത്തരവിറക്കുകയായിരുന്നു. ഭരണ സ്വാധീനം ഉപയോഗിച്ച് യൂണിയൻ നേതാവായ ബിനുകുമാർ ഒരേ ഓഫീസിൽ തുടരുന്നതിൽ ഉദ്യോഗസ്ഥർക്കിടയിലും അമർഷം ഉയർന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here