28.3 C
Kollam
Wednesday 7th October, 2026 | 09:14:32 PM
Home News Breaking News പത്തനംതിട്ട സിപിഎമ്മിൽ തർക്കം രൂക്ഷമായി; കെ യു ജനീഷിനെ വെട്ടാൻ എതിർചേരിയിറങ്ങി, പദ്മകുമാറിന്റെ ഒഴിവ് നികത്താനായില്ല

പത്തനംതിട്ട സിപിഎമ്മിൽ തർക്കം രൂക്ഷമായി; കെ യു ജനീഷിനെ വെട്ടാൻ എതിർചേരിയിറങ്ങി, പദ്മകുമാറിന്റെ ഒഴിവ് നികത്താനായില്ല

പത്തനംതിട്ട: സിപിഎം പത്തനംതിട്ട വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ തർക്കം രൂക്ഷമായതോടെ ജില്ലാ സെക്രട്ടറിയേറ്റിലെ ഒഴിവ് നികത്താനായില്ല. കെ യു ജെനീഷ് കുമാർ എംഎൽഎ സെക്രട്ടറിയേറ്റിൽ വരുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ജെനീഷിനെ വെട്ടാൻ മറ്റൊരു പേരുമായി എതിർചേരി ഇറങ്ങുകയായിരുന്നു.

Also Read: `ജനാധിപത്യത്തെ നിശബ്ദമാക്കാനാകില്ല’; സുതാര്യമായ തെരഞ്ഞെടുപ്പിന് വേണ്ടിയുമുള്ള പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

തർക്കം രൂക്ഷമായതോടെ ഒഴിവ് സമ്മേളന ശേഷം നികത്താമെന്ന് നേതൃത്വം തീരുമാനിച്ചു. കെ യു ജനീഷ്കുമാറിനെ ഇക്കുറിയും വെട്ടി. എ പദ്മകുമാറിന്റെ ഒഴിവിൽ തത്കാലം ആരേയും നിയമിച്ചില്ല.

ഇത്തവണ ജില്ലാ കമ്മിറ്റിയിലും ചില നേതാക്കളെ ഒതുക്കി. ചില ഏരിയ സെക്രട്ടറിമാരെ ജില്ലാ കമ്മിറ്റിയിൽ ക്ഷണിതാക്കൾ പോലും ആക്കിയില്ല. പന്തളം ഏരിയ സെക്രട്ടറിയെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അനീഷ് പ്രമാടം ഉൾപ്പെടെ ആറുപേരാണ് ക്ഷണിതാക്കൾ.

LEAVE A REPLY

Please enter your comment!
Please enter your name here