29.8 C
Kollam
Saturday 21st November, 2026 | 07:06:40 PM
Home News Local ഓച്ചിറയില്‍ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു: മൂന്നു പേര്‍ക്ക് പരിക്ക്

ഓച്ചിറയില്‍ സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു: മൂന്നു പേര്‍ക്ക് പരിക്ക്

Advertisement

ഓച്ചിറ: പറയക്കടവ് ജങ്ഷന് വടക്കു ഭാഗത്ത് സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൂന്നു പേര്‍ക്ക് പരിക്ക്. മാവേലിക്കര ഗൗരിനന്ദനം വീട്ടില്‍ നിന്നും ഇപ്പോള്‍ കരുനാഗപ്പള്ളി കോഴിക്കോട് 54 സുനാമി കോളനി ആലുംമൂട്ടില്‍ താമസിക്കുന്ന ആഷ്നവ് രാജ് (23) ആണ് മരിച്ചത്. മണ്‍ട്രോതുരുത്ത് വിളിമംഗലം വെസ്റ്റ് ധന്യയില്‍ ശ്രീനാഥ് (42), പണ്ടാരത്തുരുത്ത് ചാലുപറമ്പില്‍ ശ്രീഹരി (19), ആലുംകടവ് ശ്രീരംഗത്തില്‍ ഋഷികേശ് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂവരുടെയും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയായിരുന്നു അപകടം. അഷ്നവ് രാജിന്റെ അച്ഛന്‍: രാജീവന്‍, അമ്മ: ശാലിനി മനോജ്. സഹോദരന്‍: അഭിനവ് രാജ്.

LEAVE A REPLY

Please enter your comment!
Please enter your name here