ചാത്തന്നൂര്‍: കോടതിയില്‍ സാക്ഷി പറഞ്ഞതിലുള്ള വിരോധത്തെ തുടര്‍ന്ന് യുവാവിനെ കല്ലുകൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപേരെ ചാത്തന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ചാത്തന്നൂര്‍ എന്‍എസ്എസ് സ്‌കൂളിന് സമീപം പ്രസാദ് നിവാസില്‍ അനൂപ് (33), സ്റ്റാന്‍ഡേര്‍ഡ് ജംഗ്ഷനില്‍ കൃഷ്ണകൃപയില്‍ വിഷ്ണു (28) എന്നിവരാണ് പിടിയിലായത്.
14ന് വൈകിട്ട് 4.30ന് ഉളിയനാട് കുഴിയില്‍ കോളനി റോഡിലായിരുന്നു സംഭവം. കാറിലെത്തിയ പ്രതികള്‍ യുവാവിനെ തടഞ്ഞുനിര്‍ത്തി കല്ലുകൊണ്ട് ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. കോടതിയില്‍ സാക്ഷി പറഞ്ഞതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇരുവരും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. അനൂപിനെതിരെ കാപ്പാ നിയമപ്രകാരവും നടപടി സ്വീകരിച്ചിട്ടുണ്ട്.
Advertisement




























