പത്തനാപുരം: കഞ്ചാവ് വില്‍പ്പനയ്ക്കായി കൈവശം സൂക്ഷിച്ച അസം സ്വദേശിയായ 18കാരനെ പത്തനാപുരം എക്‌സൈസ് സംഘം പിടികൂടി. അസം സോണിറ്റ്പൂര്‍ ദേഖാജൂലി നാരായണ്‍പൂര്‍ ബാലഡങ്ക സ്വദേശി റഹ്‌മത്ത് അലിയാണ് അറസ്റ്റിലായത്. 1.050 കിലോഗ്രാം കഞ്ചാവ് ഇയാളില്‍നിന്ന് പിടിച്ചെടുത്തു.
അന്യസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കഞ്ചാവ് വില്‍പ്പന നടത്തിവരികയായിരുന്നുവെന്ന് എക്‌സൈസ് അറിയിച്ചു. കൊല്ലം സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രവര്‍ത്തിച്ച ഷാഡോ എക്‌സൈസ് സംഘമാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. അമൃതയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. സജീവ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ സജി ജോണ്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എസ്. വിനീത്, എസ്.എസ്. അരുണ്‍കുമാര്‍, ലതീഷ് ചന്ദ്രന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Advertisement




























