Advertisement
കൊല്ലം: എം.ഡി.എം.എയും ചരസുമായി യുവാവിനെ സിറ്റി ഡാൻസാഫ് സംഘം പിടികൂടി. കണ്ണനല്ലൂർ കാർത്തികയിൽ ടോം (31) ആണ് അറസ്റ്റിലായത്. ഇയാളിൽനിന്ന് 5.20 ഗ്രാം എം.ഡി.എം.എയും ചരസും പിടിച്ചെടുത്തു.
കരിക്കോട് ടി.കെ.എം. കോളജിന് സമീപം വികാസ് നഗറിൽ മെൻസ് ഹോസ്റ്റൽ നടത്തിവരികയായിരുന്നു ടോം. കോളജ് വിദ്യാർഥികളെ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തുന്നതായി സിറ്റി പൊലീസ് കമ്മിഷണർ അശ്വതി ജിജിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇയാൾ ദിവസങ്ങളായി ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
എ.സി.പി ഷാജിയുടെ നേതൃത്വത്തിൽ എസ്.ഐമാരായ സായി സേനൻ, ഗോപകുമാർ, ബൈജു ജെറോം, ഹരിലാൽ, എ.എസ്.ഐമാരായ സുനിൽ, സീനു, സജു, മനു, അനൂപ് എന്നിവരടങ്ങിയ സംഘമാണ് ഹോസ്റ്റലിൽനിന്ന് ഇയാളെ പിടികൂടിയത്.




























