അഷ്ടമുടിക്കായലിൽ നടന്ന ആവേശപ്പോരിൽ മൈക്രോ സെക്കൻഡുകളുടെ വ്യത്യാസത്തിൽ 12മത് പ്രസിഡന്റ്സ് ട്രോഫി ജലോത്സവത്തിലും ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഫൈനലിലും ജേതാക്കളായി
പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മേൽപ്പാടം ചുണ്ടൻ. 3 മിനിറ്റ് 42 സെക്കൻഡ് 476 മൈക്രോ സെക്കൻഡിൽ ഫിനിഷ് ചെയ്താണ് മേൽപ്പാടം ജേതാക്കളായത്.
11 മത്സരങ്ങളിൽ നിന്ന്
100 പോയിൻ്റ് നേടിയാണ് മേൽപ്പാടം ചാമ്പ്യൻസ് ലീഗ് പട്ടമണിഞ്ഞത്.
കുമരകം ടൗൺ ബോട്ട് ക്ലബ് തുഴഞ്ഞ പുണ്യാളൻ നിരണം ചുണ്ടൻ 3 മിനിറ്റ് 42 സെക്കൻഡ് 748 മൈക്രോ സെക്കൻഡിൽ ഫിനിഷ് ചെയ്ത് പ്രസിഡൻ്റ്സ് ട്രോഫിയിൽ രണ്ടാം സ്ഥാനത്തെത്തിയപ്പോൾ യു ബി സി കൈനകരി എഫ്സി ബോട്ട് ക്ലബിൻ്റെ വീയപുരം ചുണ്ടൻ 3 മിനിറ്റ് 45 സെക്കൻഡ് 618 മൈക്രോ സെക്കൻഡിൽ മൂന്നാം സ്ഥാനത്തെത്തി.
96 പോയിൻ്റോടെ അരോമ ബോട്ട് ക്ലബിൻ്റെ അരോമ ഒന്ന് ചുണ്ടൻ ചാമ്പ്യൻസ് ബോട്ട് ലീഗിൽ രണ്ടാമതെത്തി. പ്രസിൻഡൻ്റ്സ് ട്രോഫിയിൽ മൂന്നാമത്തെത്തിയ യു ബി സി കൈനകരി
എഫ്സി ബോട്ട് ക്ലബിൻ്റെ വീയപുരം ചുണ്ടൻ 91 പോയിൻ്റോടെ സി ബി എല്ലിലും മൂന്നാം സ്ഥാനത്തെത്തി.
ചെറുവള്ളങ്ങളുടെ മത്സരത്തിൽ തെക്കനോടി വനിത വിഭാഗത്തിൽ ജനിത മെമ്മോറിയൽ ബോട്ട് ക്ലബിൻ്റെ ചെല്ലിക്കാടൻ ഒന്നാമതും എടത്വ
ദീപ്തി വനിത ബോട്ട് ക്ലബിൻ്റെ
കമ്പിനി രണ്ടാമതും ഫിനിഷ് ചെയ്തു.
ഇരുട്ടുകുത്തി എ ഗ്രേഡിൽ കല്ലട അംബേദ്കർ ബോട്ട് ക്ലബിൻ്റെ പി ജി കർണ്ണൻ ഒന്നാം സ്ഥാനത്തെത്തി. ഇരുട്ടുകുത്തി ബി ഗ്രേഡിൽ പെരുങ്ങോലം ബോട്ട് ക്ലബ് പി ബി സിയുടെ സെന്റ് ജോസഫ് ഒന്നാം സ്ഥാനത്ത് തുഴഞ്ഞെത്തിയപ്പോൾ പരവൂർ ടൗൺ ബോട്ട് ക്ലബിൻ്റെ ശരവണൻ രണ്ടാം സ്ഥാനത്തെത്തി.
വിജയികൾക്കുള്ള ട്രോഫികൾ മന്ത്രിമാരായ ഷിബു ബേബി ജോൺ, പി സി വിഷ്ണുനാഥ്, എൻ കെ പ്രേമചന്ദ്രൻ എംപി എന്നിവരും മുഖ്യാതിഥിയായ ചലച്ചിത്ര താരം റിയ ഷിബുവും ചേർന്ന് വിതരണം ചെയ്തു.




























