Advertisement
കൊല്ലം: പരശുറാം എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയെ ശല്യം ചെയ്തയാളെ കൊല്ലം റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വടക്കേവിള, പള്ളിമുക്ക്, തേജസ് നഗറില്‍ നജറക്കാട്ടില്‍ കിഴക്കേതില്‍ വീട്ടില്‍ അലി (32) ആണ് പിടിയിലായത്.
നെയ്യാറ്റിന്‍കരയില്‍നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന ട്രെയിന്‍ കൊല്ലം സ്റ്റേഷനിലെത്തിയപ്പോഴാണ് യുവതിയെ ശല്യം ചെയ്തത്. കേരള റെയില്‍വേ പൊലീസ് എസ്പിയുടെ നിര്‍ദേശപ്രകാരം കൊല്ലം റെയില്‍വേ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.




























