കൊല്ലം. ഇടത് അനുകൂല യൂണിയൻ നേതാവിനായിയുള്ള ശുപാർശ കത്തിനെച്ചൊല്ലി കൊല്ലം, ആലപ്പുഴ ഡിസിസി യിൽ കലാപക്കൊടി. കത്ത് നൽകാൻ ഇടപെട്ട കൊല്ലം ഡി സി സി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടത്തിന് എതിരെ നടപടി എടുക്കണമെന്നാണ് ആവശ്യം. കൊല്ലം ഡിസിസി പ്രസിഡൻ്റ് പി രാജേന്ദ്രപ്രസാദിനെ കുരുക്കിൽപ്പെടുത്തിയതാകാമെന്ന് നേതാക്കള്‍ പറഞ്ഞു.യുഡിഎഫ് ഭരണം ആരംഭിച്ച സമയം ശുപാര്‍ശകള്‍ക്ക് സിപിഎം മോഡലില്‍ പ്രാദേശിക ശുപാര്‍ശ നിര്‍ബന്ധമാണെന്ന നിലപാട് എടുത്ത ആളാണ് അദ്ദേഹം. എന്നാല്‍ കോണ്‍ഗ്രസിലെ പതിവു കാലു തിരുമ്മു കാര്യം സാധിപ്പ് ശൈലിയില്‍ ഇതൊക്കെ കാറ്റില്‍ പറന്നു. പഴയ സര്‍ക്കാരിന്‍റെ കാലത്ത് സിപിഎം സിപിഐ അനുകൂല സര്‍വീസ് സംഘടനാ അംഗങ്ങളായിരുന്ന പലരും രായ്ക്കു രാമാനം കോണ്‍ഗ്രസ് കുടുംബത്തിലെ ആള്‍ക്കാരായി സ്ഥാനം സുരക്ഷിതമാക്കിയിട്ടുണ്ട്.
ഇടത് യൂണിയൻ നേതാവിന് അനുകൂലമായി കൊല്ലം ഡിസിസി പ്രസിഡന്റ് മുഖ്യമന്ത്രിക്ക്
ശുപാർശ കത്ത് നൽകിയ സംഭവത്തിൽ ജില്ലാ കോൺഗ്രസ് നേതൃത്വങ്ങൾക്കുള്ളിൽ കടുത്ത അമർഷം പുകയുകയാണ്. DCC ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം DCC പ്രസിഡന്റിനെ വെട്ടിലാക്കിയെന്നാണ് ഒരു വിഭാഗത്തിൻ്റെ നിലപാട്. DCC ജനറൽ സെക്രട്ടറിയെ താൻ വിശ്വസിച്ചാണ് കത്ത് നൽകിയതെന്ന് DCC പ്രസിഡന്റ് രാജേന്ദ്രപ്രസാദ് മുഖ്യമന്ത്രിയുടെ ഓഫീസിലും KPCC നേതൃത്വത്തെയും അറിയിച്ചു.
ഇടത് യൂണിയൻ നേതാവിനായി കൊല്ലം ഡിസിസി പ്രസിഡന്റ് മുഖ്യമന്ത്രിക്ക് ഫൈസൽ കുളപ്പാടത്തിനെതിരെ പരാതി നൽകണമെന്നാണ് ഭൂരിപക്ഷ വിഭാഗത്തിൻ്റെ ആവശ്യം. KPCC നടപടിയെടുക്കണമെന്ന് ആവശ്യവും കൊല്ലത്തെ കോൺഗ്രസിൽ ഉയരുന്നുണ്ട്. സംഭവത്തിൽ പ്രതിഷേധവുമായി ആലപ്പുഴ ഡിസിസിയും രംഗത്ത് വന്നു .ആരോപണ വിധേയനായ രഞ്ജിത്തിനെ ആലപ്പുഴ കുടുംബശ്രീയിലേക്ക് ഒരുകാരണവശാലും വരാൻ സമ്മതിക്കില്ലെന്ന് ന്ന് കെപിസിസി വൈസ് പ്രസിഡൻറ് എ എ ഷുക്കൂർ പറഞ്ഞു.
പദവിയിലിരുന്ന സമയത്ത് പട്ടികജാതി വിഭാഗങ്ങൾക്ക് വീട് നിർമ്മിക്കുന്ന പദ്ധതിയിലും ആരോപണ വിധേയനാണ് രഞ്ജിത്ത്.കൊല്ലം ഡിസിസി പ്രസിഡൻ്റിനെ കുരുക്കിൽപ്പെടുത്തിയത് ആകാമെന്നും കെപിസിസി വൈസ് പ്രസിഡൻറ് എ എ ഷുക്കൂർ പറഞ്ഞു. കൊല്ലം DCC ജനറൽ സെക്രട്ടറിയോട് അതേ സമയം വിശദീകരണം തേടിയിട്ടുണ്ട്































