26.9 C
Kollam
Friday 6th November, 2026 | 10:48:13 PM
Home News Breaking News സര്‍ക്കാര്‍ യുഡിഎഫിന്‍റേത്,പിടി ഇപ്പോഴും ഇടതിന്‍റെ കൈയ്യില്‍

സര്‍ക്കാര്‍ യുഡിഎഫിന്‍റേത്,പിടി ഇപ്പോഴും ഇടതിന്‍റെ കൈയ്യില്‍

Advertisement

തിരുവനന്തപുരം. യുഡിഎഫ് ഭരണത്തിലും സർക്കാർ രഹസ്യങ്ങൾ ഉൾപ്പെടെ നിർബാധം പ്രതിപക്ഷത്തിന് ലഭിക്കുന്നതായി കോൺഗ്രസിൽ പരാതി.താക്കോൽ സ്ഥാനങ്ങളിൽ ഇടത് യൂണിയൻ നേതാക്കൾ ഇപ്പോഴും തുടരുന്നതാണ് വിവരച്ചോർച്ചയ്ക്കു കാരണം. സർക്കാരിനെ തല്ലാനുള്ള വടി സർക്കാർ തന്നെ നൽകുന്നതായും പരാതിയുണ്ട്.

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ആറുമാസം കഴിയുമ്പോഴും സർക്കാരിൻറെ പ്രധാന രഹസ്യങ്ങൾ ഉൾപ്പെടെ പ്രതിപക്ഷ സർവീസ് സഹകരണങ്ങൾ വഴി കൃത്യമായി സിപിഐഎമ്മിന് എത്തുന്നു എന്നാണ് പരാതി. കെപിസിസി വൈസ് പ്രസിഡൻറ് ഉൾപ്പെടെയുള്ളവർ പാർട്ടിക്കുള്ളിൽ ആണ് പ്രതിഷേധം അറിയിച്ചത്.തിരുത്തൽ നടപടികൾ ഉടൻ ഉണ്ടായില്ല എങ്കിൽ വലിയ തിരിച്ചടി ഉണ്ടാകുമെന്നും മുന്നറിയിപ്പ്. വൈദ്യുതി വകുപ്പിൽ ആലോചനകൾ നടക്കുമ്പോൾ തന്നെ വിവരം കൃത്യമായി പ്രതിപക്ഷം അറിയുന്നു.താക്കോൽ സ്ഥാനങ്ങൾ ഉൾപ്പെടെ എൻ ജി ഒ യൂണിയൻ നേതാക്കൾ തുടരുന്നതാണ് വിവര ചോർച്ചയ്ക്ക് കാരണമെന്നാണ് കോൺഗ്രസ് നേതാക്കളുടെ പരാതി. മാറ്റി പ്രതിഷ്ഠ നടന്നില്ലെങ്കിൽ സർക്കാരിന് ഇനിയും വലിയ തിരിച്ചടി ഉണ്ടാകുമെന്നും കെപിസിസി വൈസ് പ്രസിഡണ്ട് അടക്കം പാർട്ടിക്കും സർക്കാരിനും മുന്നറിയിപ്പ് നൽകുന്നുണ്ട്.

വർഷങ്ങളായി കോൺഗ്രസ് സംഘടനകളിൽ തുടരുന്നവർ ഇപ്പോഴും പടിക്ക് പുറത്താണെന്നും ഇവരെ താക്കോൽ സ്ഥാനങ്ങളിൽ കൊണ്ടുവരണമെന്നും പാർട്ടിക്കുള്ളിൽ ആവശ്യമുണ്ട്.എന്നാൽ ആവശ്യങ്ങൾ അനുഭവപൂർവം പരിഗണിക്കും എന്നു പറയുമ്പോഴും ഒന്നും നടക്കുന്നില്ല എന്നാണ് പരാതി.കോൺഗ്രസിന്റെ സർവീസ് സംഘടനകൾക്കുള്ളിൽ പ്രതിഷേധം ശക്തമാണ്.സർക്കാരിൻറെ സുപ്രധാന വിവരങ്ങൾ അടക്കം പ്രതിപക്ഷത്തിന് രേഖകൾ സഹിതം ലഭിക്കുന്നത് യൂണിയനുകളുടെ പിൻബലത്തോടെയാണ് എന്ന് വിവരം സർക്കാരും അംഗീകരിക്കുന്നുണ്ട്.ഈ വിവര ചോർച്ച തടയാൻ നടപടി സ്വീകരിച്ചില്ല എങ്കിൽ അത് സർക്കാറിന്റെ നയപരമായ തീരുമാനങ്ങളെ അടക്കം ബാധിക്കുമെന്ന് ആശങ്കയും മുന്നണിക്കുള്ളിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here