25.9 C
Kollam
Wednesday 4th November, 2026 | 07:19:20 AM
Home News Breaking News പത്രം മലയാള ദിനപത്രങ്ങളുടെ 2026 നവംബര്‍ 4, ബുധന്‍ | തുലാം 18, പൂരം

പത്രം മലയാള ദിനപത്രങ്ങളുടെ 2026 നവംബര്‍ 4, ബുധന്‍ | തുലാം 18, പൂരം

Advertisement

സമരങ്ങള്‍ക്ക് നിയന്ത്രണവും സമയപരിധിയും വേണമെന്ന് സുപ്രീംകോടതി

സമരങ്ങള്‍ക്ക് നിയന്ത്രണവും സമയപരിധിയും വേണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഒരു പ്രതിഷേധസ്ഥലവും അനിശ്ചിതകാലത്തേക്ക് പിടിച്ചു വെക്കാനാകില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സമരത്തെ തുടര്‍ന്ന് വ്യാപാരികള്‍ക്കുണ്ടായ നഷ്ടത്തില്‍ സമരക്കാരെ എതിര്‍കക്ഷികളാക്കാന്‍ കോടതി നിര്‍ദേശിച്ചു. വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളിലെ ഹര്‍ജികള്‍ ഈ മാസം 23ന് പ്രത്യേകം പരിഗണിക്കും.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് അന്വേഷണം. സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ രണ്ടുകോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തിലാണ് വിജിലന്‍സ് അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് ഉത്തരവിട്ടത്. കെ.എസ്.ടി.പി. റോഡ് നിര്‍മാണക്കരാര്‍ ഏറ്റെടുത്ത മലേഷ്യന്‍ കമ്പനിയായ പതിബെലിലെ എന്‍ജിനിയര്‍ ലീ സീ ബെന്‍ ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് ലീ സീ ബെന്നിന്റെ സുഹൃത്തും ചടയമംഗലം സ്വദേശിയുമായ സാജന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയിലാണ് നടപടി. 2007-ല്‍ രജിസ്റ്റര്‍ ചെയ്ത് പിന്നീട് അവസാനിപ്പിച്ച വിജിലന്‍സ് അന്വേഷണം പുനരാരംഭിക്കാനാണ് തീരുമാനം.

രണ്ട് പുതിയ ഡിജിറ്റല്‍ പദ്ധതികള്‍ക്ക് തുടക്കം

ആഭ്യന്തരമന്ത്രിക്ക് നേരിട്ട് ലഭിക്കുന്ന പരാതികളില്‍ വേഗത്തില്‍ നടപടിയെടുക്കുന്നതിനും സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ സ്ഥിതിവിവരങ്ങള്‍ തത്സമയം ലഭ്യമാക്കുന്നതിനുമായി രണ്ടു ഡിജിറ്റല്‍ പദ്ധതികള്‍ക്ക് തുടക്കമായി. എച്ച്എം ആക്ട്‌സ്, ഹോംസ് എന്നീ പദ്ധതികള്‍ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

ആസൂത്രണ ബോര്‍ഡില്‍ വനിതാ അംഗത്തെ ഉടനടി നിയമിക്കണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

ആസൂത്രണ ബോര്‍ഡില്‍ വനിതാ അംഗത്തെ ഉടനടി നിയമിക്കണമെന്ന ആവശ്യത്തിലുറച്ച് വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. ഈ ആവശ്യം ഉന്നയിച്ച് നല്‍കിയ കത്തില്‍ മുഖ്യമന്ത്രിയുടെ തുടര്‍ നടപടിക്ക് കാക്കുകയാണ് മന്ത്രി. പുതു തലമുറയുടെ ഉള്‍പ്പടെ സമീപനം ഉള്‍ക്കൊണ്ട് ഈ മേഖലയില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ വനിതാ അംഗം വരണമെന്നാണ് മന്ത്രി ബിന്ദു കൃഷ്ണയുടെ ആവശ്യം.

ബാര്‍ ലൈസന്‍സ് സസ്പെന്‍ഷന്‍ നടപടിക്ക് സ്റ്റേ ഇല്ല

സര്‍ക്കാര്‍ നയം രൂപീകരിക്കുന്നതിന് മുമ്പ് മൂന്നു ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്ത നടപടിക്ക് സ്റ്റേ ഇല്ല. നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥര്‍ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചെങ്കിലും സ്റ്റേ കിട്ടിയില്ല. ഡെപ്യൂട്ടി കമ്മിഷണര്‍മാരായ സതീഷ് പി കെ, ഷിബു പി എല്‍ എന്നിവരാണ് ട്രിബ്യൂണലിനെ സമീപിച്ചത്.

കോഴിക്കോടിനെതിരെ ബിജെപി നേതാവിന്റെ പരാമര്‍ശം

കോഴിക്കോടിനെ അവഹേളിച്ച് ബിജെപി നേതാവ്. ഭീകരവാദ പ്രസ്ഥാനങ്ങളുടെ കേന്ദ്രമാണ് കോഴിക്കോടെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍. മുസ്ലിം ലീഗ്, ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് എന്നിവയുടെ കേന്ദ്രം കോഴിക്കോടാണെന്നും ഇവരെല്ലാം രാജ്യദ്രോഹ മുദ്രാവാക്യം ഉയര്‍ത്തിയത് കോഴിക്കോട് കടപ്പുറത്താണെന്നും ബിജെപി നേതാവ് ആരോപിച്ചു.

പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് ഭാസി മലാപ്പറമ്പ് അന്തരിച്ചു

പ്രമുഖ സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് ഭാസി മലാപ്പറമ്പ് അന്തരിച്ചു. 85 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഫിഫ ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മാധ്യമ പ്രവര്‍ത്തകനായ ഭാസി 1982 ലെ ലോകകപ്പ് മുതല്‍ എട്ട് ലോകകപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തിരുവനന്തപുരത്ത് ശാസ്ത്ര കേന്ദ്രത്തിന്റെ ഉപകേന്ദ്രം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ജവഹര്‍ലാല്‍ നെഹ്റു സെന്റര്‍ ഫോര്‍ സയന്റിഫിക് ടെമ്പര്‍’ന്റെ ആദ്യ ഉപകേന്ദ്രം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. ഇതിനൊപ്പം കാമ്പസുകളിലെ റാഗിങ് തടയാനുള്ള ‘സിദ്ധാര്‍ത്ഥ് സ്റ്റുഡന്റ്സ് വെല്‍ഫെയര്‍’ ആപ്പും മറ്റ് രണ്ട് പദ്ധതികളും ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പുറത്തിറക്കും.

വിദ്യാര്‍ഥികളുടെ പരീക്ഷ എഴുതുവാനുള്ള അവസരത്തെക്കുറിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി

വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ കഴിയാത്തതില്‍ സന്തോഷിക്കുന്ന ആളല്ല താനെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണ്‍. വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതണമെന്ന് തന്നെയാണ് സര്‍ക്കാരിന്റെയും സര്‍വകലാശാലയുടെയും നിലപാട്. വിദ്യാര്‍ഥികള്‍ മാപ്പപേക്ഷ എഴുതി കൊടുത്ത് തെറ്റ് ഉള്‍ക്കൊണ്ടാല്‍ പരീക്ഷ എഴുതാന്‍ അവസരമൊരുക്കണമെന്ന് തന്നെയാണ് സര്‍ക്കാരിന്റെയും സര്‍വകലാശാലയുടെയും നിലപാട്. ഇനിയും അതിന് സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.

കാലടി സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി

കാലടി സര്‍വ്വകലാശാലയില്‍ സസ്പെന്‍ഷനിലായ വിദ്യാര്‍ത്ഥികള്‍ക്ക് ഹൈക്കോടതിയില്‍ തിരിച്ചടി. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ കോടതി അനുമതി നല്‍കിയില്ല. സിംഗിള്‍ ബെഞ്ച് ഉത്തരവ് ചട്ടവിരുദ്ധെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. സസ്പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന ഉത്തരവിനെതിരെ കാലടി സര്‍വകലാശാല നല്‍കിയ അപ്പീലില്‍ ആണ് ഹൈക്കോടതി ഡിവിന്‍ ബെഞ്ച് വിധി പറഞ്ഞത്.

കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ സത്യവാങ്മൂലം

സ്റ്റാര്‍ പദവിയില്ലാത്ത ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് അനുവദിച്ച സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത നിലപാടുമായി കേന്ദ്ര ടൂറിസം മന്ത്രാലയം. വിഷയം പരിഗണിക്കുന്ന കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് ഗുരുതരമായ വീഴ്ച പറ്റിയെന്ന് വ്യക്തമാക്കിയത്.

എസ്എഫ്ഐ നേതാവിന്റെ നിയമന നീക്കത്തില്‍ അന്വേഷണം

എസ്എഫ്ഐ നേതാവിന് സ്പെഷ്യല്‍ റിക്രൂട്ട്മെന്റിലൂടെ ഡിവൈഎസ്പിയായി നിയമനം നല്‍കാനുള്ള പി.എസ്.സിയുടെ നീക്കത്തില്‍ അന്വേഷണം നടത്താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിര്‍ദേശം നല്‍കി. സേവ് യൂണിവേഴ്സിറ്റി ഫോറം ചെയര്‍മാന്‍ ആര്‍.എസ്. ശശികുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി.

ശ്രീകാര്യത്തെ 17 വയസുകാരന്‍ അഭിരാമിന്റെ മരണം

ശ്രീകാര്യത്തെ 17 വയസുകാരന്‍ അഭിരാമിന്റെ മരണം സംഭവിച്ചത് വൈകിട്ട് 6നും 8നും ഇടയിലെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കേസിന്റെ അന്വേഷത്തിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചതായി പൊലീസ് അറിയിച്ചു. ശ്രീകാര്യം സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം. എസിപി കഴക്കൂട്ടം മേല്‍നോട്ടം വഹിക്കും.

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകട റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തില്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ആഭ്യന്തരമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സ്ഫോടനത്തിന് കാരണം പൊട്ടാസ്യം ക്ലോറേറ്റ് ആണെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. നിരോധിത സ്ഫോടകവസ്തുവായ പൊട്ടാസ്യം ക്ലോറേറ്റ് വ്യാപകമായി വെടിമരുന്ന് നിര്‍മ്മാണത്തിന് ഉപയോഗിച്ചുവെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അനുവദിച്ചതിലും വളരെകൂടുതല്‍ അളവില്‍ സ്‌ഫോടകവസ്തു ഇവിടെ സൂക്ഷിച്ചിരുന്നതായി കമ്മീഷന്‍ കണ്ടെത്തിയിരുന്നു. 15 കിലോ സ്‌ഫോടനവസ്തുക്കള്‍ ശേഖരിക്കാനാണ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ വെടിക്കെട്ടിന് കരാര്‍ എടുത്തിരുന്നവര്‍ 7000 കിലോ സ്‌ഫോടക വസ്തുക്കള്‍ ഇവിടെ സൂക്ഷിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മീനങ്ങാടി സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ സ്ഥലംമാറ്റത്തിന് സ്റ്റേ

വിനോദ യാത്ര വിവാദത്തില്‍ വയനാട് മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റിയ നടപടിക്ക് സ്റ്റേ. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് സ്ഥലംമാറ്റ ഉത്തരവിന് സ്റ്റേ അനുവദിച്ചത്.

റുവാനിക്ക് വീടുവച്ചു നല്‍കിയ പദ്ധതി യാഥാര്‍ത്ഥ്യമായി

വിഴിഞ്ഞം മുല്ലൂര്‍ സര്‍ക്കാര്‍ കെ വി എല്‍ പിഎസിലെ റുവാനിക്ക് വീടുവച്ചു നല്‍കുമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ ഉറപ്പ് യാഥാര്‍ത്ഥ്യമായി. എംജിഎം ഗ്രൂപ്പ് നിര്‍മ്മിച്ചു നല്‍കിയ സ്‌നേഹവീടിന്റെ താക്കോല്‍ റുവാനിക്കും കുടുംബത്തിനും മുഖ്യമന്ത്രി കൈമാറി.

രാഹുല്‍ ഗാന്ധിയുടെ സംവാദ വെല്ലുവിളി

നരേന്ദ്ര മോദിക്കെതിരെ ഉന്നയിച്ച സംവാദ വെല്ലുവിളി 24 മണിക്കൂര്‍ പിന്നിട്ടതിന് പിന്നാലെ വീണ്ടും വെല്ലുവിളിയുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രതിപക്ഷം രാജ്യദ്രോഹികളാണെന്ന് നിരന്തരം ആരോപിക്കുന്ന പ്രധാനമന്ത്രി, ധൈര്യമുണ്ടെങ്കില്‍ താനുമായി നേരിട്ട് സംവാദത്തില്‍ ഏര്‍പ്പെടണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.

രാഹുല്‍ ഗാന്ധിയുടെ വിദേശ യാത്രയെച്ചൊല്ലി വാക്‌പോര്

ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വീണ്ടും അമേരിക്കയിലേക്ക് പോകാന്‍ ഒരുങ്ങുന്നതായി ബിജെപിയുടെ ആരോപണം. പ്രധാനമന്ത്രിയുടെയും രാഹുലിന്റെയും വിദേശ സന്ദര്‍ശനങ്ങളെച്ചൊല്ലി കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വാക്പോര് തുടരുകയാണ്. രാഹുലിന്റെ യാത്രകളില്‍ ദുരൂഹതയുണ്ടെന്നാണ് ബിജെപിയുടെ പ്രധാന വിമര്‍ശനം.

അംഗീകാരമില്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ വരുമാനത്തെക്കുറിച്ച് ജയ്‌റാം രമേശ്

2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത, എന്നാല്‍ അംഗീകാരമില്ലാത്ത 734 രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 1,100 കോടി രൂപയിലധികം വരുമാനമുണ്ടായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. ഇതില്‍ പകുതിയോളം തുക ഗുജറാത്തിലെ 29 പാര്‍ട്ടികള്‍ക്കാണെന്നും അരുണാചല്‍ ജനതാ പാര്‍ട്ടി എന്ന പുതിയ പാര്‍ട്ടിക്ക് പിന്നിലും ‘സ്വയം പ്രഖ്യാപിച്ച ചാണക്യന്‍’ ആണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പേരെടുത്ത് പറയാതെ ജയറാം രമേശ് ആരോപിച്ചു.

അനില്‍ അംബാനിയുമായി ബന്ധപ്പെട്ട കമ്പനികളുടെ ആസ്തികള്‍ കണ്ടുകെട്ടി

ബാങ്ക് തട്ടിപ്പ് കേസില്‍ അനില്‍ അംബാനിയുമായി ബന്ധപ്പെട്ട കമ്പനികളുടെ 510 കോടി രൂപയിലധികം മൂല്യമുള്ള ആസ്തികള്‍ കൂടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. രണ്ട് ചാര്‍ട്ടേഡ് വിമാനങ്ങള്‍, ആറിടങ്ങളിലെ ഭൂമി, മഹാരാഷ്ട്രയിലെ ഒരു ഓഫീസ് കെട്ടിടം എന്നിവ കണ്ടുകെട്ടിയ ആസ്തികളില്‍ ഉള്‍പ്പെടുന്നു.

ഇസ്രയേലിനുള്ള യു.എസ്. സഹായം അവസാനിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

ഇസ്രയേലിന് നല്‍കുന്ന യു.എസ്. സഹായം ഈ വര്‍ഷാവസാനത്തോടെ അവസാനിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രയേലിന് ഇനി ഇത്തരം സഹായത്തിന്റെ ആവശ്യമില്ലെന്നും, അവര്‍ക്ക് സ്വന്തമായി ആയുധങ്ങള്‍ വാങ്ങാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ടെഹ്‌റാനില്‍ ഡോണള്‍ഡ് ട്രംപിനെതിരായ ചിത്രങ്ങളും ബാനറുകളും സ്ഥാപിച്ചു

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ വധിക്കുമെന്ന് പ്രഖ്യാപിക്കുന്ന കൂറ്റന്‍ ചിത്രങ്ങളും ബാനറുകളും ടെഹ്‌റാനിലുടനീളം സ്ഥാപിച്ച് ഇറാന്‍. തലകുനിച്ച് അഴിക്കുള്ളില്‍ നില്‍ക്കുന്ന നിലയിലാണ് യുഎസ് പ്രസിഡന്റിനെ ചിത്രീകരിച്ചിരിക്കുന്നത്.

യുക്രൈനിലെ സ്‌കൂളിന് നേരെ റഷ്യയുടെ ബോംബാക്രമണം

യുക്രൈനിലെ ഒരു സ്‌കൂള്‍ കെട്ടിടത്തിന് നേരെയുണ്ടായ റഷ്യയുടെ ബോംബാക്രമണത്തില്‍ 33 പേര്‍ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ തെക്കുകിഴക്കന്‍ മേഖലയിലുള്ള ആളുകള്‍ അഭയം പ്രാപിച്ചിരുന്ന ഒരു സ്‌കൂള്‍ കെട്ടിടത്തിന് നേരെയാണ് ആക്രമണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വ്ളോദിമിര്‍ സെലന്‍സ്‌കി പറഞ്ഞു. കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ 50 പേര്‍ കുടുങ്ങിക്കിടക്കുന്നതായും അധികൃതര്‍ സംശയിക്കുന്നു.

യൂത്ത് നാഷണല്‍ ബാസ്‌കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് വെങ്കലം

41-ാമത് യൂത്ത് നാഷണല്‍ ബാസ്‌കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കേരളത്തിന് വെങ്കല മെഡല്‍ തിളക്കം. ലൂസേഴ്സ് ഫൈനലില്‍ ശക്തരായ മഹാരാഷ്ട്രയെ 74-42 എന്ന സ്‌കോറിനാണ് കേരളം തകര്‍ത്തത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ മഹാരാഷ്ട്ര കടുത്ത വെല്ലുവിളി ഉയര്‍ത്തിയെങ്കിലും അവസാന ക്വാര്‍ട്ടറില്‍ 30-4 എന്ന സ്‌കോറിന് കേരളം നടത്തിയ അവിശ്വസനീയമായ കുതിപ്പാണ് കളി ഏകപക്ഷീയമായ വെങ്കല വിജയത്തിലേക്ക് എത്തിച്ചത്.

ഫുട്‌ബോള്‍ മത്സരത്തിനിടെ സ്പാനിഷ് താരത്തിന് ദാരുണാന്ത്യം

ഫുട്‌ബോള്‍ മത്സരത്തിനിടെ എതിര്‍താരവുമായി കൂട്ടിയിടിച്ച് സ്പാനിഷ് താരത്തിന് ദാരുണാന്ത്യം. സ്‌പെയിന്‍ രണ്ടാം ഡിവിഷനിലെ മത്സരത്തിനിടെയാണ് സംഭവം. സിഡി ടെനറിഫെ ക്ലബ്ബിന്റെ മുന്നേറ്റതാരം ജെസ്യൂസ് ഡി മിഗ്വേലാണ് മരിച്ചത്. ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് മിഗ്വേലിന്റെ മരണവിവരം ക്ലബ്ബ് അറിയിച്ചത്.

അര്‍ജന്റീന ടീമിന്റെ പുതിയ സ്‌ക്വാഡ് പ്രഖ്യാപിച്ചു

മെസ്സിയില്ലാത്ത അര്‍ജന്റീന ടീമിന്റെ 28 അംഗ സ്‌ക്വാഡിനെ വരാനിരിക്കുന്ന സൗഹൃദമത്സരങ്ങള്‍ക്കായി പ്രഖ്യാപിച്ച് അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോണി. സൂപ്പര്‍ താരം ലയണല്‍ മെസ്സി വിരമിച്ചതിന് ശേഷമുള്ള ആദ്യ ടീം പ്രഖ്യാപനമാണിത്. മുന്നേറ്റത്തില്‍ നിക്കോ പാസും അല്‍വാരസും അണിനിരക്കുന്ന ടീമില്‍ ഒട്ടേറെ യുവതാരങ്ങള്‍ ഇടം പിടിച്ചിട്ടുണ്ട്. മെസ്സിയുടെ പത്താം നമ്പര്‍ നിക്കോ പാസ് അണിയുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വണ്ടര്‍ല ഹോളിഡേയ്സിന്റെ മികച്ച സാമ്പത്തിക വളര്‍ച്ച

വണ്ടര്‍ല ഹോളിഡേയ്സിന് 2026-27 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ എക്കാലത്തെയും മികച്ച പ്രകടനം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വരുമാനം 42 ശതമാനം വര്‍ധിച്ച് 125.68 കോടി രൂപയായി. എബിറ്റ്ഡ 90 ശതമാനം ഉയര്‍ന്ന് 30.11 കോടി രൂപയിലെത്തി. പാദത്തില്‍ 7.25 ലക്ഷം സന്ദര്‍ശകരെത്തി. ആദ്യ പകുതിയിലെ വരുമാനം 41 ശതമാനം വര്‍ധിച്ച് 377.78 കോടി രൂപയും എബിറ്റ്ഡ 47 ശതമാനം ഉയര്‍ന്ന് 152.10 കോടി രൂപയുമായി.

വികസിത് ഭാരത് ലക്ഷ്യവും നബാര്‍ഡ് ചെയര്‍മാന്റെ വിലയിരുത്തലും

2047-ഓടെ ‘വികസിത് ഭാരത്’ എന്ന ലക്ഷ്യം കൈവരിക്കുന്നതിന് അടുത്ത 25 വര്‍ഷത്തേക്ക് ഇന്ത്യ പ്രതിവര്‍ഷം 9% മുതല്‍ 10% വരെ സുസ്ഥിര സാമ്പത്തിക വളര്‍ച്ച കൈവരിക്കേണ്ടതുണ്ടെന്ന് നാഷണല്‍ ബാങ്ക് ഫോര്‍ അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡെവലപ്‌മെന്റ് (നബാര്‍ഡ്) ചെയര്‍മാന്‍ ഡോ. ഷാജി കൃഷ്ണന്‍ പറഞ്ഞു. ഇതിനായി രാജ്യത്തെ ആഭ്യന്തര നിക്ഷേപ അനുപാതം വര്‍ദ്ധിപ്പിക്കുകയും രാജ്യത്തെ ഏകദേശം 45 ലക്ഷം കോടി രൂപയുടെ അസംഘടിത പണമിടപാട് സമ്പദ്വ്യവസ്ഥയെ ഔപചാരിക സാമ്പത്തിക മേഖലയുടെ ഭാഗമാക്കുകയും ചെയ്യേണ്ടത് അടിയന്തിര ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സുരാജ് വെഞ്ഞാറമൂട് ചിത്രത്തിന് തുടക്കം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് തുടക്കം. ജഗന്‍ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൗ സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം വിലാസിനി സിനിമാസുമായി സഹകരിച്ചാണ് ഒരുങ്ങുന്നത്. സന്തോഷ് ത്രിവിക്രമനും സുരാജ് വെഞ്ഞാറമൂടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

‘അരികൊമ്പന്‍’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി

നാടിനെയും കാടിനെയും വിറപ്പിച്ച അരികൊമ്പന്റെ കഥയും മണ്ണുവിട്ടുപോകാത്ത കാടിന്റെ മക്കളുടെ അതിജീവന പോരാട്ടവും ഇനി ബിഗ് സ്‌ക്രീനില്‍ ആവേശക്കാറ്റായി പടരും. മിഥുന്‍ മഹേശ്വരന്‍ സംവിധാനം ചെയ്ത് നായകനായി എത്തുന്ന പുതിയ തമിഴ് ചിത്രം ‘അരികൊമ്പന്റെ’ ടീസര്‍ പുറത്തുവന്ന നിമിഷം മുതല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്. യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി അതീവ തീവ്രതയോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സെബിയുടെ പുതിയ നികുതി പരിഷ്‌കാര നിര്‍ദേശം

ഓഹരി വിപണിയില്‍നിന്ന് വിദേശ നിക്ഷേപം വന്‍തോതില്‍ പിന്‍വലിക്കുന്ന സാഹചര്യത്തില്‍ നിര്‍ണായക നികുതി പരിഷ്‌കാര നിര്‍ദേശം മുന്നോട്ടുവെച്ച് സെബി. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ക്ക് ദീര്‍ഘകാല മൂലധനനേട്ട നികുതി ഒഴിവാക്കാനും, ആഭ്യന്തര മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ക്ക് പദ്ധതികള്‍ മറ്റൊന്നിലേക്ക് മാറ്റുമ്പോള്‍ നികുതിബാധ്യത ഒഴിവാക്കാനും ശുപാര്‍ശ ചെയ്തു. ഈ നിര്‍ദേശങ്ങള്‍ വരാനിരിക്കുന്ന ബജറ്റില്‍ കേന്ദ്ര ധനമന്ത്രാലയം പരിഗണിച്ചേക്കും.

ചുമയെക്കുറിച്ചുള്ള ആരോഗ്യ വിവരങ്ങള്‍

ശ്വാസനാളിയിലും മറ്റും കുടുങ്ങുന്ന ബാഹ്യവസ്തുക്കളെയും അതുപോലെ അമിതമായുണ്ടാകുന്ന ശ്ലേഷ്മസ്രവത്തെയും മറ്റും പുറത്തുകളയാന്‍ സഹായിക്കുന്ന സംരക്ഷണ റിഫ്‌ളക്‌സ് ആണ് ചുമ. ചുമ ഉണ്ടാകുന്നത് ശ്വാസകോശ അണുബാധകൊണ്ട് മാത്രമാകണമെന്നില്ല. മറ്റ് പല കാരണങ്ങള്‍കൊണ്ടും ഉണ്ടാകാം. അതായത്, ക്രോണിക് സൈനസൈറ്റിസ്, ആമാശയത്തില്‍നിന്ന് അന്നനാളത്തിലേക്ക് ഭക്ഷണാവശിഷ്ടങ്ങളും മറ്റും തികട്ടിവരുന്ന അവസ്ഥ എന്നിവകൊണ്ടെല്ലാം ചുമയുണ്ടാകാം. ചില മരുന്നുകളുടെ ഉപയോഗവും ചുമയുണ്ടാക്കാം. അതുകൊണ്ട് യഥാര്‍ഥ കാരണം കണ്ടെത്തിവേണം ചികിത്സ തീരുമാനിക്കാന്‍. നാലാഴ്ചയില്‍ കൂടുതല്‍ ചുമ നീണ്ടുനില്‍ക്കുക, രാത്രിയിലെ ഉറക്കം തടസ്സപ്പെടുന്ന ചുമ എന്നിവ അപായസൂചനയാണ്.

ആരോഗ്യകരമായ ഭക്ഷണശീലങ്ങളും കരളും

ക്രമം തെറ്റിയോ, ധൃതിപിടിച്ചോ, ചവച്ചരയ്ക്കാതെയോ സ്ഥിരമായി ഭക്ഷണംകഴിക്കുന്ന രീതി, ഭക്ഷണത്തില്‍ അമിതമായ എണ്ണ, കൊഴുപ്പ് എന്നിവ ദഹന – ആഗിരണ പ്രക്രിയകള്‍ തകരാറിലാക്കും. ശരീരത്തിലെ ഏറ്റവുംവലിയ ഫാക്ടറിയാണല്ലോ കരള്‍. നാം കഴിക്കുന്ന ഭക്ഷണത്തിന്റെ ദഹനം, ആഗിരണം, വിഷാംശങ്ങളുടെ നിര്‍മാര്‍ജനം, രക്തത്തിന്റെ നിര്‍മാണം, ഉപാപചയ പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് കരളിന്റെ പ്രധാന ധര്‍മങ്ങള്‍. കരളില്‍ അമിതമായി കൊഴുപ്പടിയുന്നത് തടയാന്‍ ജീവിതശൈലി ആദ്യം ക്രമീകരിക്കാം. ആയുര്‍വേദ വീക്ഷണപ്രകാരം നാം കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ശരീരമായി പരിണമിക്കുന്നത്. ഭക്ഷണം നമ്മുടെ ശരീരത്തെ സ്വാധീനിക്കുന്നു. രാവിലെ കുളിച്ച് അര മണിക്കൂറിനകം ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കാം. രാവിലെ 6.30 മുതല്‍ 9.30 വരെയുള്ള സമയം കുളിക്കുന്നതിന് തിരഞ്ഞെടുക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here