മലപ്പുറം . സമൂഹമാധ്യമ ലോകത്തേക്ക് മുഹമ്മദ് റിസ്വാന്‍ അടിച്ചുകയറ്റിയത് വൈറലുകളിലും വൈറലായ ഒരു ഷോട്ട്. ഈ വർഷത്തെ ഇൻസ്റ്റഗ്രാമിന്റെ റിംഗ്സ് അവാർഡ് നേടിയ ലോകത്തെ 25 പേരിൽ ഇടംപിടിച്ച് മലയാളി ഫ്രീസ്റ്റൈൽ ഫുട്ബോൾ താരം മുഹമ്മദ് റിസ്‌വാൻ. ഈ വർഷം പുരസ്കാരം നേടിയ രണ്ട് ഇന്ത്യക്കാരിൽ ഒരാളാണ് മലപ്പുറം അരീക്കോട് സ്വദേശിയായ റിസ്‌വാൻ. വ്യത്യസ്തമായ വഴികളിലൂടെ സ്വന്തം കഴിവുകൾ അവതരിപ്പിക്കുന്ന ക്രിയേറ്റർമാരെ ആദരിക്കുന്നതിനാണ് മെറ്റയുടെ ഉടമസ്ഥതയിലുള്ള ഇൻസ്റ്റഗ്രാം റിംഗ്സ് അവാർഡ് നൽകുന്നത്.
2023 നവംബറിൽ പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം റീലിലൂടെയാണ് അരീക്കോട്ടുകാരൻ മുഹമ്മദ് റിസ്‌വാൻ ലോക ശ്രദ്ധ പിടിച്ചു പറ്റിയത്. മലപ്പുറത്തെ കേരളാംകുണ്ട് വെള്ളച്ചാട്ടത്തിലേക്ക് ഫുട്ബോൾ ഷൂട്ട് ചെയ്ത് എത്തിക്കുന്നതായിരുന്നു ദൃശ്യങ്ങൾ.
വലിയ രീതിയിൽ വൈറലായ റീലിന് 600 മില്യണിലധികം കാഴ്ചകളാണ് ലഭിച്ചത്

2024 ജനുവരിയിൽ ഈ വീഡിയോ ഗിന്നസ് വേൾഡ് റെക്കോർഡ്സിലും ഇടംനേടി. റിസ്‌വാന്റെ ഫുട്ബോൾ മികവിനെയും വളർച്ചയെയും പരാമർശിച്ച് ആയിരുന്നു ഇൻസ്റ്റാഗ്രാമിന്റെ
റിംഗ്സ് അവാർഡ് പ്രഖ്യാപനം
ലോക ഫുട്ബാൾ താരം ഹാളണ്ട് അടക്കം 25 പേർക്കാണ് പുരസ്‌ക്കാരം. അതിൽ ഒരാളായാണ് മലയാളിയായ റിസവാനെ അംഗീകാരം തേടിയെത്തിയത്. കാനമാര മാർബിളിൽ തയ്യാറാക്കുന്ന പ്രത്യേക മോതിരവും നിരവധി പ്രത്യേക ഫീച്ചറുകളും പുരസ്‌കാരത്തിന്റെ ഭാഗമായി റിസവാന് ലഭിക്കും.
ലോകമറിയുന്ന ഒരു അംഗീകാരം
ഒരു മലപ്പുറത്തുകാരനെ തേടി എത്തുമ്പോൾ മലയാളിക്കും അഭിമാനിക്കാൻ ഏറെയുണ്ട്





























