ശാസ്താംകോട്ട :മുതുപിലാക്കാട് ക്ഷേത്രത്തിലെ കാണിക്കവഞ്ചി തകർത്ത ക്രിമിനലുകളെ അറസ്റ്റ് ചെയ്യുക,ക്ഷേത്രത്തെ മറയാക്കി നാടിനെ കലാപ ഭൂമിയാക്കാൻ ശ്രമിക്കുന്ന വർഗ്ഗീയ ശക്തികളെ ഒറ്റപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സിപിഐ എം ശാസ്താംകോട്ട കിഴക്ക് ലോക്കൽ കമ്മിറ്റി പ്രകടനവും രാഷ്ട്രീയ വിശദീകരണ യോഗവും സംഘടിപ്പിച്ചു .
ചൊവ്വാഴ്ച വൈകിട്ട് നാലിന് മുതുപിലക്കാട് ഇടിഞ്ഞ കുഴിയിൽ നിന്നും ആരംഭിച പ്രകടനം കാവിൽ മുക്കിൽ സമാപിച്ചു . തുടർന്നു നടന്ന യോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു .സിപിഐ എം കുന്നത്തൂർ ഏരിയ കമ്മിറ്റിയംഗം കെ കെ രവികുമാർ അധ്യക്ഷനായി. ശാസ്താംകോട്ട കിഴക്ക് ലോക്കൽ സെക്രട്ടറി കെ സനിൽകുമാർ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗം പി കെ ഗോപൻ, കുന്നത്തൂർ ഏരിയ സെക്രട്ടറി ടി ആർ ശങ്കരപ്പിള്ള, എൻ യശ്പാൽ, എസ് സത്യൻ, എസ് ശശികുമാർ തുടങ്ങിയവർ സംസാരിച്ചു

































