30.5 C
Kollam
Tuesday 3rd November, 2026 | 01:46:35 PM
Home News Local പനപ്പെട്ടിയിൽ കുടുംബ വഴക്കിനിടെ ഭാര്യാ മാതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി;മരുമകൻ അറസ്റ്റിൽ

പനപ്പെട്ടിയിൽ കുടുംബ വഴക്കിനിടെ ഭാര്യാ മാതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി;മരുമകൻ അറസ്റ്റിൽ

Advertisement

ശാസ്താംകോട്ട:കുടുംബവഴക്കിനിടെ മരുമകന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അമ്മായിയമ്മ ഇന്ന് പുലർച്ചെ മരിച്ചു.

ഭരണിക്കാവ് ബസ് സ്റ്റാൻഡിനു സമീപം പനപ്പെട്ടി ചിറയിൽ പടിഞ്ഞാറ്റതിൽ ശ്യാമള (65) ആണ് മരിച്ചത്.സംഭവത്തിൽ കൊലപാതകശ്രമത്തിന് കേസെടുത്ത പൊലീസ് മരുമകൻ വടക്കൻ മൈനാഗപ്പള്ളി സ്വദേശി കെ.ശിവനെ (41) അറസ്റ്റ് ചെയ്തു.ഞായറാഴ്ച സന്ധ്യയോടെ ആയിരുന്നു ആക്രമണം.പൊലീസ് പറയുന്നത്:ശിവനും ഭാര്യ രജനിയും മുതുപിലാക്കാട്ടാണ് താമസം.ഭർത്താവുമായുള്ള വഴക്ക് പതിവായതോടെ രജനി ഞായറാഴ്ച വൈകിട്ട് അമ്മ ശ്യാമളയുടെ വീട്ടിലെത്തി.ഇതറിഞ്ഞ് പിന്നാലെയെത്തിയ ശിവൻ ശ്യാമളയുമായും രജനിയുമായും വഴക്കുണ്ടാക്കി.അക്രമാസക്തനായ ശിവനിൽനിന്ന് രക്ഷപ്പെടാൻ ഇരുവരും അയൽവീട്ടിലേക്ക് ഓടി.പിന്തുടർന്നെത്തിയ ശിവൻ തടിക്കഷണം ഉപയോഗിച്ച് ശ്യാമളയെ അടിച്ചുവീഴ്ത്തുകയായിരുന്നു.

രജനിയെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ശ്യാമളയ്ക്ക് അടിയേറ്റത്.തല പിളർന്ന് ഗുരുതരാവസ്ഥയിലായ ശ്യാമളയെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഭരണിക്കാവിലെയും അടൂരിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി.വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിലിരിക്കെയാണ് പുലർച്ചെ മരണം സംഭവിച്ചത്.ആക്രമണത്തിനു ശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട ശിവനെ മുതുപിലാക്കാട്ടുനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു.ശ്യാമളയുടെ മരണത്തെത്തുടർന്ന് കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here