ശാസ്‌താംകോട്ട:ശാസ്‌താംകോട്ട ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് ഭരണിക്കാവ് ജെ എം ഹൈസ്കൂളിൽ തുടക്കമായി.കരുനാഗപ്പള്ളി എംഎൽഎ
സി.ആർ മഹേഷ് ഉദ്ഘാടനം ചെയ്തു.ശാസ്‌താംകോട്ട പഞ്ചായത്ത് പ്രസിഡൻ്റ് ഇസഡ് ആൻ്റണി അധ്യക്ഷത വഹിച്ചു.കലാമേള ഉദ്ഘാടനം ചലച്ചിത്രതാരം അനിൽ മത്തായി നിർവഹിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ അജിത ജി.എസ്,ജനറൽ കൺവീനർ ലീന സക്കറിയ,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വിനയചന്ദ്രൻ സി,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ രഘുനാഥൻ പിള്ള,വാർഡ് മെമ്പർ പി.നൂറുദീൻകുട്ടി എന്നിവർ പ്രസംഗിച്ചു.ഉപജില്ലയിലെ 62 വിദ്യാലയങ്ങളിൽ നിന്നുള്ള മൂവായിരത്തോളം കലാപ്രതിഭകളാണ് മേളയിൽ പങ്കെടുക്കുന്നത്.ഭരണിക്കാവ് ജെ.എം ഹൈസ്‌കൂൾ,പനപ്പെട്ടി ഗവ.എൽപി സ്‌കൂൾ എന്നിവിടങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള വിവിധ വേദികളിലാണ് കൗമാര കലാമേള അരങ്ങേറുന്നത്.4ന് വൈകിട്ട് 6 ന് നടക്കുന്ന സമാപന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും.പഞ്ചായത്ത് പ്രസിഡൻ്റ് ഇസഡ് ആൻ്റണി അധ്യക്ഷത വഹിക്കും.ഉല്ലാസ് കോവൂർ എംഎൽഎ സമ്മാന വിതരണം നിർവഹിക്കും.
Advertisement

































