ശാസ്താംകോട്ട.കോൺഗ്രസ് ശാസ്‌താംകോട്ട പഞ്ചായത്തംഗവും ഡിസിസി ജനറൽ സെക്രട്ടറിയുമായ പി.നൂറുദീൻ കുട്ടിയുടെ ഭരണിക്കാവിലെ വീട്ടിൽ വൈദ്യുതി വിഛേദിക്കാനെത്തിയ കെഎസ്ഇബി ജീവനക്കാരനെ ആക്രമിച്ചതായി പരാതി. ശനിയാഴ്ച രാവിലെയാണ് സംഭവം. വൈദ്യുതി ചാര്‍ജ്ജ് അടക്കുന്നതിന് പലവട്ടം ഓര്‍മ്മിപ്പിച്ചിട്ടും ചെയ്തില്ലെന്നും ഡിസ്കണക്ട് ചെയ്യാനുള്ള നിര്‍ദ്ദേശവുമായി വന്നവരെ ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. ശാസ്താംകോട്ട കെഎസ്ഇബി സെക്ഷൻ ലൈൻമാൻ അനിൽകുമാർ( 55) ആണ് പരിക്കേറ്റത്. കുടിശിക സംബന്ധിച്ച വിവരം സംസാരിക്കുന്നതിനടയിൽ നൂറുദ്ദീൻകുട്ടി യാതൊരു പ്രകോപനവും കൂടാതെ ജീവനക്കാരനെ തലക്കും കരണത്തും മാരകമായി ആക്രമിച്ചതായി പരാതിയിൽ പറയുന്നു.തുടർന്ന് സാഹപ്രവർത്തകർ എത്തി ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ ശാസ്താംകോട്ട പോലീസ് കേസെടുത്തു
ഉപജില്ലാ സ്‌കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് സംഘാടകരുമായി സംസാരിച്ചു കൊണ്ടിരിക്കെ വീട്ടിലേക്കെത്തിയ യുവാവ് വൈദ്യുത മീറ്റർ ഇരിക്കുന്ന ഭാഗത്തെത്തി കണക്ഷൻ വിഛേദിച്ചുവെന്നും .ഇയ്യാൾ യൂണിഫോമോ,തിരിച്ചറിയൽ കാർഡോ ധരിച്ചിരുന്നില്ല.എന്തിനാണ് എത്തിയതെന്നു പോലും അറിയിക്കാതെയാണ് മീറ്റർ കട്ടാക്കിയതെന്നും നൂറുദ്ദീന്‍കുട്ടി പറയുന്നു.ഈ സമയം നൂറുദീൻ കുട്ടിയുടെ ഭാര്യ വിവരം തിരക്കിയെങ്കിലും ഇയ്യാൾ പ്രതികരിച്ചില്ല.വൈദ്യുതി ബില്ല് അടച്ചതാണെന്നും സെക്ഷനിൽ തിരക്കിയാൽ അറിയാമെന്ന് പറഞ്ഞെങ്കിലും മുഖവിലയ്ക്കെടുത്തില്ല.
2 മാസം മുമ്പ് സമാനമായ സംഭവം പള്ളിശേരിക്കലും ഉണ്ടായി.ശാസ്താംകോട്ട സ്റ്റേഷനിലെ ജീവനക്കാർക്കു നേരെ ഉണ്ടാകുന്ന ആക്രമണത്തിൽ നടപടി ഉണ്ടാക്കുന്നതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച മുതൽ ശാസ്താംകോട്ട സെഷനിൽ ജീവനക്കാർ പണിമുടക്കും.എന്നാൽ യാതൊരു മുന്നറിയിപ്പുമില്ലാതെ പൈസ അടച്ചിട്ടു കൂടിയും വൈദ്യുതി കട്ട് ചെയ്യാൻ ജീവനക്കാരൻ ശ്രമിച്ചതാണെന്നും പരാതി വ്യാജമാണെന്നും ആണ് യുഡിഎഫിന്റെ വാദം..

































