27.7 C
Kollam
Saturday 31st October, 2026 | 10:49:22 PM
Home News Breaking News ബ്ലാസ്റ്റേഴ്സിന് വീണ്ടും നിരാശ; ചെന്നൈയിനെതിരെ ഗോൾരഹിത സമനില… പെനാൽറ്റി പാഴാക്കി ലൂണ

ബ്ലാസ്റ്റേഴ്സിന് വീണ്ടും നിരാശ; ചെന്നൈയിനെതിരെ ഗോൾരഹിത സമനില… പെനാൽറ്റി പാഴാക്കി ലൂണ

Advertisement

ചെന്നൈ: ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിൻ എഫ്.സിയും തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. മികച്ച അവസരങ്ങൾ ലഭിച്ചിട്ടും ഇരുടീമുകൾക്കും വലകുലുക്കാനായില്ല. ചെന്നൈയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലായിരുന്നു മത്സരം.

സ്വന്തം തട്ടകത്തിൽ കളിച്ച ചെന്നൈയിൻ ആദ്യ പകുതിയിൽ കൂടുതൽ മുന്നേറ്റങ്ങൾ നടത്തി. ചെന്നൈയുടെ ഒരു ഗോൾശ്രമം ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർ അമരീന്ദർ സിങ് തടുത്തതോടെ ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ബ്ലാസ്റ്റേഴ്സിന് പെനാൽറ്റി ലഭിച്ചെങ്കിലും നായകൻ അഡ്രിയാൻ ലൂണയുടെ കിക്ക് പോസ്റ്റിലിടിച്ച് പുറത്തേക്ക് തെറിച്ചു. ഇതോടെ ലീഡ് നേടാനുള്ള സുവർണാവസരമാണ് ബ്ലാസ്റ്റേഴ്സിന് നഷ്ടമായത്. രണ്ടാം പകുതിയിലും ചെന്നൈയിൻ ആക്രമണം തുടർന്നെങ്കിലും ഗോൾ നേടാനായില്ല.

ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷങ്ങളിൽ മത്സരം സംഘർഷഭരിതമായി. ചെന്നൈയിന്റെ ഇമ്മാനുവൽ ഇമാനിഷിംവെ രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായി. തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്സ് താരം ആന്ദ്രേ ഗ്രീനും ചുവപ്പുകാർഡ് കണ്ട് പുറത്തായി. ഇരുടീമുകൾക്കും ഗോൾ കണ്ടെത്താനാകാതെ മത്സരം സമനിലയിൽ അവസാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here