28.8 C
Kollam
Saturday 31st October, 2026 | 10:35:22 PM
Home News Kerala സുഹൃത്തിൻ്റെ വീട്ടിൽ വച്ച് ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി, കേസിൽ ഭർത്താവിന് ജീവപര്യന്തം

സുഹൃത്തിൻ്റെ വീട്ടിൽ വച്ച് ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തി, കേസിൽ ഭർത്താവിന് ജീവപര്യന്തം

Advertisement

കോഴിക്കോട്. ബാലുശേരിയിൽ സുഹൃത്തിൻ്റെ വീട്ടിൽ വച്ച് ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവ് ശിക്ഷ കോടതി വിധിച്ചു.മലപ്പുറം എടരിക്കോട് സ്വദേശി കോവിലകത്ത് താജുദീനെയാണ് കോഴിക്കോട് അഡീഷണൽ ജില്ലാ കോടതി ശിക്ഷിച്ചത്.

ഇയാൾക്ക് ഒരു ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചിട്ടുണ്ട്.
ഭാര്യയെ സംശയിച്ച് നിരന്തരമായി കഠിനമായ ശാരീരിക പീഡനങ്ങൾ ഏൽപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
കേസിലെ രണ്ട്, മൂന്ന് പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.സംഭവത്തിനുശേഷം ഒന്നാം പ്രതി റിമാൻഡ് തടവുകാരനായി കഴിയുകയായിരുന്നു.2021 ഒക്ടോബർ 8-നാണ് കേസിനാസ്പദമായ സംഭവം.

LEAVE A REPLY

Please enter your comment!
Please enter your name here