26.6 C
Kollam
Thursday 22nd October, 2026 | 02:45:35 PM
Home News Breaking News സ്പായില്‍ പതിനാറുകാരി പീഡനത്തിന് ഇരയായ കേസിൽ അന്വേഷണ ചുമതല മാറ്റി

സ്പായില്‍ പതിനാറുകാരി പീഡനത്തിന് ഇരയായ കേസിൽ അന്വേഷണ ചുമതല മാറ്റി

തിരുവനന്തപുരം. കോവളത്ത് സ്പായില്‍ പതിനാറുകാരി പീഡനത്തിന് ഇരയായ കേസിൽ അന്വേഷണ ചുമതല തിരുവനന്തപുരം കൺട്രോൾ റൂം എസിപി ചന്ദ്രകുമാറിന് കൈമാറി. കേരളത്തിന് പുറത്തും അന്വേഷണം നടത്തേണ്ട സാഹചര്യത്തിലാണ് എസിപിയെ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിന് കസ്റ്റഡി അപേക്ഷ നൽകാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. അതേസമയം തമിഴ്നാട് പോലീസ് പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴി ഉടൻ രേഖപ്പെടുത്തും.

കോവളത്തെ സ്പായിൽ പതിനാറുകാരി പീഡനത്തിന് ഇരയായ സംഭവത്തിൽ മനുഷ്യക്കടത്ത് അടക്കം സംശയിക്കുന്ന പോലീസ് മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയാണ്. ഇതിൻ്റെ ഭാഗമായാണ് കോവളം സി ഐ ക്ക് പകരം അന്വേഷണ ചുമതല തിരുവനന്തപുരം കൺട്രോൾ റൂം എസിപി ചന്ദ്രകുമാറിന് കൈമാറിയത്. കോവളം സി ഐ , നർക്കോട്ടിക് സി ഐ എന്നിവർ ഉൾപ്പെടെ 16 പേരാണ് നിലവിൽ സംഘത്തിലുള്ളത്. കുട്ടിയെ കൂടുതൽ പേർ ലൈംഗികതിക്രമത്തിന് ഇരയാക്കിയിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണ്. സിസിടിവി ദൃശ്യങ്ങളും സ്ഥാപനത്തിലെ സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം. പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതിന് കസ്റ്റഡി അപേക്ഷ നൽകാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. കൂടാതെ പ്രതികളുടെ ഇതര സംസ്ഥാന യാത്രകളും അന്വേഷണ പരിധിയിലുണ്ട്. അതേസമയം കേസിൻ്റെ ഭാഗമായി
തമിഴ്നാട് പോലീസ് തിരുവനന്തപുരത്ത് എത്തി. പീഡനത്തിനിരയായ കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. ഗുഡുവഞ്ചേരിയിലെ സ്പായിൽ പീഡനത്തിനിരയായെന്നായിരുന്നു പെൺകുട്ടി കേരള പോലീസിന് നൽകിയ മൊഴി. ഇതിൻ്റെ അടിസ്ഥാനത്തിൽ തമിഴ്നാട് വണ്ടല്ലൂർ പോലീസാണ് FIR രജിസ്റ്റർ ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here