കൊച്ചി: കൊച്ചിയില്‍ സിനിമാ താരങ്ങള്‍ക്കെതിരേ പരാതിനല്‍കിയ ഡോക്ടര്‍ക്കെതിരേ ബലാത്സംഗക്കേസ്. ഡോക്ടര്‍ ജോണ്‍സണ്‍ ജെ വര്‍ഗീസിനെതിരെ യുവനടിയുടെ അടുത്ത ബന്ധുവാണ് പരാതിയുമായി യുവതി രംഗത്തെത്തിയത്. മദ്യം നല്‍കിയ ശേഷം ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. അശ്ലീല ദൃശ്യങ്ങളടങ്ങിയ ഡോക്ടറുടെ ഫോണ്‍ യുവതി പോലീസിന് കൈമാറിയതായാണ് വിവരം.
ഇന്‍ഫോ പാര്‍ക്ക് പൊലീസ് ആണ് ഡോക്ടര്‍ക്കെതിരേ ബലാത്സംഗക്കേസ് എടുത്തിരിക്കുന്നത്. കടവന്ത്ര പൊലീസ് ആണ് ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ താരങ്ങള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞദിവസത്തെ കേസിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടായ സംഭവ വികാസങ്ങളെന്നാണ് റിപ്പോര്‍ട്ട്.
ഡോക്ടറെ മര്‍ദിച്ചവരുമായി ബന്ധപ്പെട്ട് നടിയും നടനുമടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ പരാതിനല്‍കിയ ഡോക്ടര്‍ക്കെതിരേയാണ് ഇപ്പോള്‍ ബലാത്സംഗക്കേസ് നല്‍കിയിരിക്കുന്നത്.ഡോക്ടറെ മര്‍ദിച്ച കേസില്‍ ഉള്‍പ്പെട്ട പ്രതിയുടെ ബന്ധുവുമായി ഡോക്ടര്‍ക്ക് അടുപ്പമുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നുമായിരുന്നു കഴിഞ്ഞദിവസം എഫ്.ഐ.ആറില്‍ വ്യക്തമാക്കിയത്.


































