27.9 C
Kollam
Friday 6th November, 2026 | 08:01:43 PM
Home News Local യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസ്; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസ്; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

Advertisement

ഓച്ചിറ: യുവാവിനെ കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച കേസില്‍ രണ്ടുപേരെ കൂടി ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. ഒന്നാം പ്രതി ഓച്ചിറ മേമന ആദര്‍ശ് ഭവനില്‍ ആദര്‍ശ്. എസ്. നായര്‍ (26), ആറാം പ്രതി ഓച്ചിറ ഞക്കനാല്‍ സജുഭവനില്‍ സജു (26) എന്നിവരാണ് പിടിയിലായത്. കേസില്‍ ഹരികൃഷ്ണന്‍ (38), അതുല്‍ രാജ് (34) എന്നിവരെ കഴിഞ്ഞ ദിവസം ഓച്ചിറ പോലീസും ജില്ലാ ഡാന്‍സാഫ് സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.
ഹരികൃഷ്ണന്റെ സുഹൃത്തിനെതിരെ നല്‍കിയ കേസ് പിന്‍വലിക്കാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് കേസ്. പായിക്കുഴി പാലമൂട്ടില്‍ അഖിലിനെ (27) കഴിഞ്ഞ 23ന് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. കാറില്‍വച്ചും സുഹൃത്തിന്റെ പ്രാവുവളര്‍ത്തല്‍ കേന്ദ്രത്തിലെത്തിച്ചും അഖിലിനെ മര്‍ദിച്ചു. കമ്പിവടി ഉപയോഗിച്ചും അടിച്ച് പരിക്കേല്‍പ്പിച്ചു. ഓച്ചിറ വയനകം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘത്തില്‍പ്പെട്ടവരാണ് പ്രതികളെന്ന് പോലീസ് അറിയിച്ചു.
ഓച്ചിറ സ്റ്റേഷന്‍ എസ്എച്ച്ഒ ഷമീറിന്റെ നേതൃത്വത്തില്‍ ജിഎസ്‌ഐ അനില്‍കുമാര്‍, സിപിഒമാരായ ശ്രീജിത്ത്, വൈശാഖ്, ദീപു, അനീസ്, മണികണ്ഠന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here