27.9 C
Kollam
Friday 6th November, 2026 | 08:06:25 PM
Home News Local 30 ലക്ഷം ചെലവിൽ കുന്നത്തൂർ പാലത്തിനു സമീപം വെറുതെയൊരു ഓപ്പൺ എയർ ആഡിറ്റോറിയം

30 ലക്ഷം ചെലവിൽ കുന്നത്തൂർ പാലത്തിനു സമീപം വെറുതെയൊരു ഓപ്പൺ എയർ ആഡിറ്റോറിയം

Advertisement

കുന്നത്തൂർ:കുന്നത്തൂർ പാലത്തിനു സമീപത്തെ ഓപ്പൺ എയർ ആഡിറ്റോറിയം നിർമ്മാണം വിവാദത്തിൽ.രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് എംഎൽഎ ആയിരുന്ന കോവൂർ കുഞ്ഞുമോൻ അനുവദിച്ച 30 ലക്ഷം രൂപ ഉപയോഗിച്ചാണ് ആഡിറ്റോറിയം നിർമ്മാണം ആരംഭിച്ചത്.പരിപാടികൾ നടത്താനുള്ള ഹാളും,ഇതിനോട് ചേർന്ന് ബാത്ത് അറ്റാച്ചഡ് ആയിട്ടുള്ള രണ്ട് ബഡ് റൂമുകളുമാണ് നിർമ്മിക്കുന്നത്.പഞ്ചായത്തിൻ്റെ യാതൊരു അനുമതിയും നിർമ്മാണത്തിന് ലഭിച്ചിട്ടില്ല.കെട്ടിട നിർമ്മാണച്ചട്ടങ്ങൾ പൂർണമായും കാറ്റിൽപ്പറത്തി,നദി തീരത്തു നിന്നും നിശ്ചിത അകലം പോലും പാലിക്കാതെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.

പാലത്തിൻ്റെ സംരക്ഷണ ഭിത്തിയോട് ചേർന്ന്,നിരന്തരം വാഹനങ്ങൾ അപകടത്തിൽപ്പെടുന്ന താഴ്ചയിലാണ് കെട്ടിടം ഉയരുന്നത്.മാത്രമല്ല ചിലരുടെ താല്പര്യം സംരക്ഷിക്കാൻ പുതുതായി നിർമ്മിക്കേണ്ട കുന്നത്തൂർ പാലം കടന്നുപോകേണ്ട ഭാഗത്ത്,അലൈയ്ൻമെൻ്റിൽ മാറ്റം വരുത്തി മറുവശത്താക്കാനുള്ള ഗൂഡാലോചനയുടെ ഭാഗം കൂടിയാണ് ആഡിറ്റോറിയം നിർമ്മാണമെന്ന് നാട്ടുകാർ ആക്ഷേപം ഉയർത്തുന്നു.കെട്ടിടത്തിൽ വൈദ്യുതി കണക്ഷൻ ലഭ്യമാക്കിയതുപോലും ചട്ടവിരുദ്ധമായാണെന്ന് വിവരമുണ്ട്.കരാർ എടുത്തിട്ടുള്ള കോൺട്രാക്ടറുടെ പേരിലാണ് അധികാര ദുർവിനിയോഗം നടത്തി വൈദ്യുതി കണ്ക്ഷൻ എടുത്തിട്ടുള്ളതെന്നും വ്യക്തമാണ്.പ്രാദേശിക സിപിഎം നേതാക്കൾ വലിയ തോതിൽ കമ്മീഷൻ വാങ്ങിയിട്ടുള്ളതായും പറയപ്പെടുന്നു.പൊതുജനങ്ങൾക്ക് യാതൊരു തരത്തിലും ഉപകാരപ്പെടാത്ത
ആഡിറ്റോറിയം നിർമ്മാണത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.നിലവിൽ നിർമ്മാണ പ്രവർത്തനങ്ങൾ കോടതി സ്റ്റേ ചെയ്തിരിക്കയാണ്.ലക്ഷങ്ങൾ മുടക്കി 70 ശതമാനത്തോളം നിർമ്മാണം പൂർത്തികരിച്ച കെട്ടിടം കാടുമൂടിയ അവസ്ഥയിലാണ്.

ഇഴജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും താവളമായി കെട്ടിടം മാറിയിട്ടുണ്ട്.അതിനിടെ ലക്ഷങ്ങളുടെ അഴിമതിയും തട്ടിപ്പുമാണ് മുൻ എംഎൽഎയുടെ നേതൃത്വത്തിൽ ബോധപൂർവ്വം നടന്നിട്ടുള്ളതെന്നും, വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കണ്ട് പരാതി നൽകുമെന്ന് യൂത്ത് കോൺഗ്രസ് നേതാക്കളായ ഹരികുമാർ കുനത്തൂർ,ഉമേഷ് കുന്നത്തൂർ,ഹരി പുത്തനമ്പലം എന്നിവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here