27.9 C
Kollam
Friday 6th November, 2026 | 08:13:24 PM
Home News Local മാർത്താണ്ഡപുരം-മൂഴി ബണ്ട് റോഡിന്റെ നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കും:മന്ത്രി മോൻസ് ജോസഫ്

മാർത്താണ്ഡപുരം-മൂഴി ബണ്ട് റോഡിന്റെ നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കും:മന്ത്രി മോൻസ് ജോസഫ്

Advertisement

ശാസ്‌താംകോട്ട:കിഴക്കേ കല്ലട ഗ്രാമപഞ്ചായത്തിലെ മാർത്താണ്ഡപുരം-മൂഴി ബണ്ട് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തീകരിക്കുന്നതിന് വേണ്ട നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടാകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.മാർത്താണ്ഡപുരം ജംഗ്ഷനിൽ റോഡിൻ്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.ചടങ്ങിൽ കുന്നത്തൂർ എംഎൽഎ ഉല്ലാസ് കോവൂർ വഹിച്ചു.

കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യ പ്രഭാഷണം നടത്തി.ഇറിഗേഷൻ വകുപ്പ് സൂപ്രണ്ടിംഗ് എൻജിനീയർ ബിനു ബേബി റിപ്പോർട്ട് അവതരിപ്പിച്ചു. കിഴക്കേ കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈമൺ വർഗീസ് സ്വാഗതം പറഞ്ഞു.വൈസ് പ്രസിഡന്റ് ജയശ്രീ പിള്ള,വാർഡ് മെമ്പർ വിപിൻ വിക്രമൻ,സംഘാടക സമിതി കൺവീനർ വിനോദ് വില്ല്യേത്ത്,ശ്രീജിത്ത് കൊടുവിള,വേലായുധൻ,ഷാജി വെള്ളാപ്പള്ളി,സജി മള്ളാക്കോണം,കല്ലട ഫ്രാൻസിസ്,മുഹമ്മദ് ഖുറേഷി,ശിവൻപിള്ള,ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിജു എം.ജി എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here