27.9 C
Kollam
Friday 6th November, 2026 | 08:39:28 PM
Home News Local കൊല്ലം ജില്ലാ സഹോദയ ഖോ-ഖോ ചാമ്പ്യൻഷിപ്പ്

കൊല്ലം ജില്ലാ സഹോദയ ഖോ-ഖോ ചാമ്പ്യൻഷിപ്പ്

Advertisement

​ശാസ്താംകോട്ട: കൊല്ലം ജില്ലാ സഹോദയയുടെ ഖോ-ഖോ ചാമ്പ്യൻഷിപ്പ് ശാസ്താംകോട്ട വിദ്യാരംഭം സെൻട്രൽ സ്കൂളിൽ വെച്ച് നടന്നു. കുന്നത്തൂർ നിയോജക മണ്ഡലം എം.എൽ.എ. ഉല്ലാസ് കോവൂർ ഉദ്ഘാടനം നിർവഹിച്ചു.കൊല്ലം ജില്ല സഹോദയ ട്രഷററും സ്കൂൾ മാനേജറുമായ വിദ്യാരംഭം ജയകുമാർ അധ്യക്ഷത വഹിച്ചു.
​ പ്രിൻസിപ്പൽ എസ്. മഹേശ്വരി സ്വാഗതം ആശംസിച്ചു.വാർഡ് മെമ്പറും സ്കൂൾ ചെയർ മാനുമായ എ എ റഷീദ് ആശംസ അറിയിച്ചു. വേദിയിൽ വൈസ് പ്രിൻസിപ്പൽ യാസിർ ഖാൻ, കോർഡിനേറ്റർമാരായ ശ്രീലക്ഷ്മി, ഷിംന മുനീർ, സ്റ്റാഫ് സെക്രട്ടറി ആൻസി സാറോ, പി.ടി.എ. സെക്രട്ടറി വിനിത വി. ഒ. എന്നിവർ സന്നിഹിതരായിരുന്നു.
​ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി അണ്ടർ 14, അണ്ടർ 19 വിഭാഗങ്ങളിൽ നിന്ന് 300-ഓളം മത്സരാർഥികൾ പങ്കെടുത്തു.
​ പരിപാടികൾക്ക് കായികാധ്യാപകരായ സന്ദീപ് വി. ആചാര്യ, രാം കൃഷ്ണ, പ്രോഗ്രാം കോർഡിനേറ്റർ സാലിം അസീസ് എന്നിവർ നേതൃത്വം നൽകി

LEAVE A REPLY

Please enter your comment!
Please enter your name here