27.9 C
Kollam
Friday 6th November, 2026 | 08:13:49 PM
Home News Local കുന്നത്തൂർ ആരോഗ്യ കേന്ദ്രം;കെട്ടിട നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്ന് ഉല്ലാസ് കോവൂർ എംഎൽഎ

കുന്നത്തൂർ ആരോഗ്യ കേന്ദ്രം;കെട്ടിട നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്ന് ഉല്ലാസ് കോവൂർ എംഎൽഎ

Advertisement

കുന്നത്തൂർ:കുന്നത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പാതിവഴിയിൽ നിർമ്മാണം നിലച്ച കെട്ടിടത്തിൻ്റെ നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്ന് ഉല്ലാസ് കോവൂർ എംഎൽഎ പറഞ്ഞു.മുൻ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.ഇത് അപര്യാപ്‌തമായതിനാലാണ് നിർമ്മാണം നിലച്ചത്.സർക്കാരിൽ സമ്മർദ്ദം ചെലുത്തി അഡീഷണൽ ഫണ്ടായി 20 ലക്ഷം രൂപ കണ്ടെത്തി നിർമ്മാണം പൂർത്തികരിച്ച് നാടിന് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ജനപ്രതിനിധികൾക്കൊപ്പം ആശുപത്രിയിൽ സന്ദർശനം നടത്തുകയായിരുന്നു എംഎൽഎ.കുന്നത്തൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ റ്റി.എ സുരേഷ് കുമാർ,വാർഡ് മെമ്പർ ബിപിൻ.ആർ.ചന്ദ്രൻ,ഡോ.അജു, ഡോ.സിഞ്ചോണ,റെജി കുര്യൻ,ഹരി പുത്തനമ്പലം,ഉമേഷ് കുന്നത്തൂർ,അരുൺ ഗോവിന്ദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here