27.1 C
Kollam
Monday 2nd November, 2026 | 09:53:40 AM
Home News Breaking News പതിനാറുകാരിയെ പീഡനത്തിന് ഇരയാക്കിയ മതപണ്ഡിതന്‍ കൂടുതല്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്തതായി സൂചന

പതിനാറുകാരിയെ പീഡനത്തിന് ഇരയാക്കിയ മതപണ്ഡിതന്‍ കൂടുതല്‍ പെണ്‍കുട്ടികളെ ചൂഷണം ചെയ്തതായി സൂചന

Advertisement

ഓച്ചിറ. ഹബീബിയ്യ ഇസ്ലാമിക് അക്കാദമി എന്ന സ്ഥാപനത്തിന്റെ ഡയറക്ടറായ മുഹമ്മദ് നിയാസ് ജൗഹരിക്കെതിരെ പതിനാറുകാരി മാത്രമാണ് നിലവില്‍ പരാതി നല്‍കിയിട്ടുള്ളത്. പോക്സോ, ബലാത്സംഗം എന്നീ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്തത്.

വിവിധ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളിലായി അഞ്ചുലക്ഷത്തോളം ഫോളോവേഴ്സുള്ള മതപണ്ഡിതനാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. പരാതിക്കാരിയുടെ പിതാവിന്റെ അമ്മയുടെ ശരീരത്തില്‍ കൂടിയിട്ടുള്ള ബാധ ഒഴിപ്പിക്കാനാണെന്നു പറഞ്ഞ് പരാതിക്കാരിയെയും അച്ഛന്റെ അമ്മയെയും വിളിച്ചുവരുത്തിയിരുന്നു. അവിടെവെച്ചും ഇയാള്‍ വാടകയ്ക്കു താമസിക്കുന്ന വീട്ടില്‍വെച്ചും 16-കാരിയെ പീഡിപ്പിച്ചതായാണ് പരാതി. 2025 ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായാണ് പീഡനം നടന്നത്. പെണ്‍കുട്ടി സുഹൃത്തുക്കളോട് പറഞ്ഞതിനെത്തുടര്‍ന്ന് വിവരമറിഞ്ഞ പൊലീസ് പരാതിക്കാരിയുടെ മൊഴിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

കരുനാഗപ്പള്ളി എ.സി.പി. ആര്‍. വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ സി.ഐ. ജി. ഗോപകുമാര്‍, ഓച്ചിറ എസ്.എച്ച്.ഒ. ഷമീര്‍, എസ്.ഐ. വേണുഗോപാല്‍, എസ്.സി.പി.ഒ.മാരായ സുരേഷ്, ദീപു എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here