30.6 C
Kollam
Tuesday 17th November, 2026 | 04:20:46 PM
Home News Breaking News മുണ്ടക്കയം ചോറ്റിയിലെ കാർ അപകടം മന:പൂർവ്വം ഉണ്ടാക്കിയതെന്ന് സംശയം

മുണ്ടക്കയം ചോറ്റിയിലെ കാർ അപകടം മന:പൂർവ്വം ഉണ്ടാക്കിയതെന്ന് സംശയം

Advertisement

കോട്ടയം: മുണ്ടക്കയം ചോറ്റിയിൽ ഒൻപതു പേർക്ക് പരുക്കേറ്റ വാഹനാപകടം മനഃപൂർവ്വം ഉണ്ടാക്കിയതെന്ന് പൊലീസ് നിഗമനം. കാറോടിച്ചിരുന്ന 27 കാരൻ കൂട്ടിക്കൽ തേൻപുഴ സ്വദേശി ഷാലോമിനെതിരെ മുണ്ടക്കയം പൊലീസ് കേസെടുത്തു. മറ്റുള്ളവരെ അപകടത്തിൽപ്പെടുത്താൻ അമിതവേഗത്തിൽ കാറോടിച്ച് അപകടം ഉണ്ടാക്കിയതിന് നരഹത്യാശ്രമത്തിനാണ് കേസെടുത്തത്. അപകടത്തിൽ സാരമായി പരുക്കേറ്റ നാലുപേരുടെ പരാതിയിലാണ് കേസ്.

ഇന്നലെ രാവിലെ എട്ടുമണിയോടെയായിരുന്നു അപകടമുണ്ടായത്. ഷാലോം ഓടിച്ച കാർ എതിരെ വന്ന കാറിൽ ഇടിക്കുകയും പിന്നീട് മറ്റു മൂന്നു കാറുകളിലും സ്കൂട്ടറിലും ഓട്ടോറിക്ഷയിലും ഇടിച്ചിരുന്നു. അപകടത്തിൽ വഴിയാത്രക്കാരൻ ഉൾപ്പെടെ ഒൻപത് പേർക്ക് പരുക്കേറ്റിരുന്നു. ഇതിൽ നാലുപേരുടെ പരുക്ക് സാരമുള്ളതാണ്. പരുക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരുക്കേറ്റ ഷാലോം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ആദ്യം സാധാരണ വാഹനപകടമെന്നാണ് കരുതിയതെങ്കിലും, സംഭവസ്ഥലത്തുനിന്നും സമീപ പ്രദേശങ്ങളിൽ നിന്നുമുള്ള സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചതോടെയാണ് ഇത് ബോധപൂർവം നടത്തിയ കൃത്യമാണെന്ന് വ്യക്തമായത്. വാഹനം അതിവേഗത്തിലെത്തി മറ്റ് വാഹനങ്ങളിൽ ഇടിച്ചു കയറ്റാൻ പ്രതി മനപ്പൂർവം ശ്രമിക്കുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. പരുക്കേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുത്തിട്ടുള്ളത്.
പ്രതി അപകടമുണ്ടാക്കി ജീവനൊടുക്കാൻ ശ്രമിച്ചതാണോ എന്ന സംശയവും പൊലീസ് പരിശോധിക്കുന്നുണ്ട്.