30.1 C
Kollam
Sunday 27th September, 2026 | 04:54:05 PM
Home News Breaking News 200 രൂപയുടെ മീനിന് 300 രൂപ ഈടാക്കി; ഹോട്ടലിലെ കൂട്ടത്തല്ലില്‍ 5 പേര്‍ക്കെതിരെ കേസ്

200 രൂപയുടെ മീനിന് 300 രൂപ ഈടാക്കി; ഹോട്ടലിലെ കൂട്ടത്തല്ലില്‍ 5 പേര്‍ക്കെതിരെ കേസ്

Screenshot

മലപ്പുറം കുറ്റിപ്പുറത്തെ ‘ചോറും മീനും’ റെസ്റ്ററന്റില്‍ ഭക്ഷണത്തിന്റെ വിലയെച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്നുണ്ടായ കൂട്ടയടിയില്‍ 5 പേര്‍ക്കെതിരെ പോലീസ് കേസ്. മീന്‍ വിളമ്പുമ്പോള്‍ 200 രൂപയെന്ന് പറഞ്ഞശേഷം, ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോള്‍ ബില്ലില്‍ 300 രൂപ ഈടാക്കിയതാണ് കഴിഞ്ഞ ദിവസം സംഘര്‍ഷത്തില്‍ കലാശിച്ചത്.
തര്‍ക്കം രൂക്ഷമായതോടെ റെസ്റ്റോറന്റിലെ ജീവനക്കാരും ഭക്ഷണം കഴിക്കാന്‍ എത്തിയവരും തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷത്തിനിടയില്‍ ഹോട്ടലിലെ മേശകളും കസേരകളും തല്ലിത്തകര്‍ത്തു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഭയന്ന് നിലവിളിച്ചോടുന്നതിനിടയിലാണ് സംഘര്‍ഷമുണ്ടായത്. സംഭവസമയത്ത് നല്ല തിരക്കായിരുന്നു ഇവിടെ.