കൊല്ലം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രതിയായ ആത്മഹത്യാ പ്രേരണാ കേസ് : ഏനാത്ത് പോലീസിൻ്റെ വീഴ്ചകൾ വീണ്ടും പുറത്തേക്ക്. ജീവനൊടുക്കിയ യുവതിയുടെ ശരീരത്തിൽ പരിക്കുണ്ടെന്ന്
സിഐ എസ് ഐയോട് പറയുന്ന ദൃശ്യങ്ങൾ പുറത്ത്. ഇൻക്വസ്റ്റ് തയ്യാറാക്കുന്നതിന് മുൻപ് തന്നെ CI ഇക്കാര്യം പറഞ്ഞിട്ടും എസ് ഐ അന്വേഷിച്ചില്ല.
ഭർത്താവ് അനിൽകുമാർ യുവതിയുടെ ഫോൺ എടുത്തുകൊണ്ടുപോയിയെന്ന് CI എന്ന് പറയുന്നതും ദൃശ്യങ്ങളിൽ.
യുവതി ജീവനൊടുക്കിയ 2026 ഫെബ്രുവരി 14 ലെ ഏനാത്ത് പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളാണ് ബിഗ് ടിവി യ്ക്ക് ലഭിച്ചത്.മരണത്തിനു മുൻപും യുവതിയ്ക്ക് ക്രൂര മർദ്ദനമേറ്റു. മരിക്കുന്നതിനു മുൻപ് യുവതിക്ക് ക്രൂരമർദ്ദനമേറ്റിരുന്നു.
13 ആന്റിമോർട്ടം ഇഞ്ചുറിയിൽ 12 എണ്ണവും മരണത്തിന് മണിക്കൂറുകൾ മുൻപ് ഉണ്ടായതാണെന്ന ഡോക്ടറുടെ റിപ്പോർട്ട് ക്രൈം ബ്രാഞ്ചിന്.യുവതി നേരിട്ട വലിയ ശാരീരിക ഉപദ്രവത്തിലേക്കാണ് റിപ്പോർട്ട് വിരൽ ചൂണ്ടുന്നത്.
ശരീരത്തിലെ ആറിലധികം ഭാഗങ്ങളിൽ പരിക്കെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിലും വ്യക്തം.ഇൻക്വസ്റ്റ് റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്തുവന്നു.
മകൾ ജീവനൊടുക്കും മുൻപ് ഭർത്താവ് അനിൽകുമാറുമായി പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പിതാവ് പരാതി നൽകിയിരുന്നു.ഇതിലൊന്നും കൃത്യമായ അന്വേഷണം നടത്താതെയാണ് പോലീസ് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരിയെ അറസ്റ്റ് ചെയ്തതെന്നാണ് ക്രൈ ബ്രാഞ്ചിൻ്റെ പ്രാഥമിക കണ്ടെത്തൽ.



































