കണ്ണൂർ. മാങ്ങാട്ടുപറമ്പ് പൊലീസ് ക്വാർട്ടേഴ്സിലെ പിറന്നാൾ ആഘോഷത്തിനിടെയുണ്ടായ മദ്യസൽക്കാരവും കയ്യാങ്കളിയും.പൊലീസ് ഉദ്യോഗസ്ഥർക്ക് ക്വാർട്ടേഴ്സിൽ നിന്നും ഒഴിയാൻ നോട്ടീസ് നൽകി. മാങ്ങാട്ടുപറമ്പ് കെഎപി നാലാം ബറ്റാലിയൻ ക്വാർട്ടേഴ്സിൽ കുടുംബ സമേതം താമസിക്കുന്ന എസ്.ഐ അഞ്ജന, ഹവിൽദാർ അനുഗ്രഹ് എന്നിവർക്കാണ് നോട്ടീസ്
ക്വർട്ടേഴ്സിൽ നിന്നും ഒരു മാസത്തിനകം ഒഴിഞ്ഞു പോകണമെന്ന് ആവശ്യം. കെഎപി അസി. കമാണ്ടന്റാണ് നോട്ടീസ് നൽകിയത്. പകരം താമസ സൗകര്യം കണ്ടെത്തുന്നതിനായാണ് ഒരു മാസത്തെ സമയം അനുവദിച്ചത്. പൊലീസുകാരന്റെ മകന്റെ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു സൽക്കാരം നടന്നത്
സൽക്കാരത്തിൽ പങ്കെടുത്ത എസ്ഐ, എ.എസ്.ഐ ഉൾപ്പെടെയുള്ള എട്ട് ഉദ്യോഗസ്ഥർക്കെതിരെ മെമ്മോ നൽകി വിശദീകരണം തേടിയിരുന്നു.
































