തിരുവനന്തപുരം: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ സസ്പെന്‍ഷനില്‍ ആയിരുന്ന വടകര ഡിവൈഎസ്പി ഉമേഷിന് വീണ്ടും തിരിച്ചടി. സര്‍വീസില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചു. കോഴിക്കോട്ടെ കോണ്‍ഗ്രസിനുള്ളില്‍ പ്രതിഷേധം ശക്തമായതോടെയാണ് ആഭ്യന്തര മന്ത്രിയുടെ നടപടി.
പിരിയാറായെന്ന് കാരണംമുന്നോട്ട്വച്ച് ഉന്മേഷിനെ തിരികെ കയറ്റാനുള്ള കോണ്‍ഗ്രസിന്റെതന്നെ ചില കേന്ദ്രങ്ങളില്‍ നിന്നും നടന്ന ശ്രമമാണ് സാധാരണ കോണ്‍ഗ്രസ് നേതാക്കളുടെ ശക്തമായ പ്രതിഷേധത്തില്‍ പാളിയത്.
2025 നവംബര്‍ 30നാണ് വടകര ഡിവൈഎസ്പി ആയിരുന്ന ഉമേഷിനെ സസ്പെന്‍ഡ് ചെയ്തത്. പാലക്കാട് ചെര്‍പ്പുളശ്ശേരി സിഐ ബിനു തോമസിന്റെ ആത്മഹത്യാക്കുറിപ്പിലെ പീഡന പരാമര്‍ശത്തിന് പിന്നാലെയായിരുന്നു സസ്‌പെന്‍ഷന്‍. എന്നാല്‍ സംഭവത്തില്‍ ഇരയായ യുവതി പരാതി നല്‍കാതിരുന്നതിനെ തുടര്‍ന്ന് മറ്റ് നടപടികള്‍ ഉണ്ടായില്ല
കഴിഞ്ഞ ദിവസമാണ് വകുപ്പുതല അന്വേഷണത്തിനുശേഷം ഡിവൈഎസ്പി എ ഉമേഷിനെ സര്‍വീസില്‍ തിരിച്ചെടുത്തുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. എന്നാല്‍ തിരിച്ചെടുത്ത ഉത്തരവില്‍ വകുപ്പുതല നടപടിയെക്കുറിച്ച് പറഞ്ഞിരുന്നില്ല. ഉമേഷിന്റെ സര്‍വീസ് കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയായിരുന്നു സര്‍ക്കാര്‍ നീക്കം.
എന്നാല്‍ സര്‍ക്കാരിന്റെ നടപടിക്കെതിരെ കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അസംതൃപ്തരായിരുന്നു. പല നേതാക്കകളും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പരസ്യമായി രംഗത്ത് എത്തുകയും ചെയ്തു. ഡി.സി.സി പ്രസിഡന്റ് അടക്കം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ട് പരാതി ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് മരവിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്
































