25.9 C
Kollam
Thursday 12th November, 2026 | 10:11:13 AM
Home News Breaking News സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസമേകി ഇന്നും വില കുറഞ്ഞു

സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസമേകി ഇന്നും വില കുറഞ്ഞു

Image : Shutterstock
Advertisement

സ്വർണം വാങ്ങാൻ കാത്തിരുന്നവർക്ക് ആശ്വാസമേകി ഇന്നും വില കുറഞ്ഞു. പവന് ഒറ്റയടിക്ക് 1,600 രൂപ കുറഞ്ഞ് 1,02,520 രൂപയായി. ​ഗ്രാമിന് 200 രൂപ ഇടിവോടെ 12,815 രൂപയിലെത്തി. കഴിഞ്ഞ മൂന്ന് ദിവസമായി 3,520 രൂപയാണ് കുറഞ്ഞത്. എന്നിരുന്നാലും, ഒരു പവൻ സ്വർണം വാങ്ങുന്നതിന് പണിക്കൂലിയും ജിഎസ്ടിയുമടക്കം വലിയ തുകതന്നെ നൽകേണ്ടി വരും. അതായത് 5 ശതമാനം പണിക്കൂലിയും, 3 ശതമാനം ജിഎസ്ടിയും കണക്കാക്കിയാൽ ഒരു പവൻ സ്വർണം വാങ്ങാൻ 1,16,155 രൂപ നൽകണം.

പശ്ചിമേഷ്യയിലെ തുടരുന്ന സംഘർഷമാണ് മാസങ്ങളായി സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണം. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കുന്നത്. ക്രൂഡ് ഓയിൽ വില, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ സ്വർണവിലയെ ബാധിക്കുന്ന ഘടകങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here