ന്യൂഡൽഹി: ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ അഭിപ്രായം പറയാനില്ലെന്ന് യു എസ് സ്റ്റേറ്റ്സ് സെക്രട്ടറി മാർക്കോ റൂബിയോ. പ്രതിഷേധങ്ങള്‍ക്കെതിരായ യുഎന്നിലെ മനുഷ്യാവകാശമടക്കം കൈകാര്യം ചെയ്യുന്ന പ്രത്യേക ദൂതന്മാരുടെ സംയുക്ത പ്രസ്താവന തള്ളിയ മാർക്കോ റൂബിയോ അവരുടെ നിലപാട് ഇരട്ടത്താപ്പാണെന്നും വിമര്‍ശിച്ചു.
ഇന്ത്യ ജനാധിപത്യ രാജ്യമാണെന്നും ഇവിടെ സ്വതന്ത്ര തെരഞ്ഞെടുപ്പുകൾ നടക്കുന്നുണ്ടെന്നും അതിൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും മാർക്കോ റൂബിയോ വ്യക്തമാക്കി. മാര്‍ക്കോ റൂബിയോ ഇന്ത്യയിലെത്തുമ്പോള്‍ പ്രതിഷേധങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ അതൃപ്തി അറിയിക്കണമെന്ന് 6 യുഎസ് സ്റ്റേറ്റ് കോണ്‍ഗ്രസ് അംഗങ്ങള്‍ കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. അതേസമയം, റൂബിയോയുടെ നിലപാട് കോണ്‍ഗ്രസ് തള്ളി. വെള്ളക്കാരന്‍റെ വാക്കുകള്‍ ആര് മുഖവിലക്കെടുക്കുന്നെന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ചോദിച്ചു.

































